തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്‌റോ ഔട്ടല്ലെന്ന് വിളിച്ചു. പാഡിലാണ് പന്ത് ആദ്യം തട്ടുന്നത് എന്നുള്ളതിന് തെളിവൊന്നുമില്ലാന്നായിരുന്നു വാദം.
അഡ്‌ലെയ്ഡ്: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ അംപയര്‍മാരുടെ മണ്ടത്തരം. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. ആര്‍ അശ്വിന്റെ പന്തില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. അശ്വിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അംപയര്‍ വിക്കറ്റ് നല്‍കിയില്ല. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ റിവ്യൂന് പോയി. റിവ്യൂ ചെയ്യുമ്പോള്‍ ഒരു ആംഗിളില്‍ നിന്നുള്ള വീഡിയോ പരിശോധിച്ചത്.
തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്‌റോ ഔട്ടല്ലെന്ന് വിളിച്ചു. പാഡിലാണ് പന്ത് ആദ്യം തട്ടുന്നത് എന്നുള്ളതിന് തെളിവൊന്നുമില്ലാന്നായിരുന്നു വാദം. തേര്‍ഡ് അംപയറുടെ വാക്കുകള്‍ ഫീല്‍ഡ് അംപയര്‍ എറ്റെടുത്തു. ഫലത്തില്‍ ഓസീസിന് വിക്കറ്റ് നഷ്ടമായില്ല. എന്നാല്‍ തീരുമാനമെടുത്തതിന് ശേഷമാണ് മറ്റൊരു ആംഗിള്‍ പുറത്തുവന്നത്. അതില്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു പന്ത് ആദ്യം സ്പര്‍ശിക്കുന്നത് പാഡിലാണെന്ന്. ഇതോടെ തീരുമാനം വിവാദമായി. ഈ ആംഗിള്‍ എന്തുകൊണ്ട് നേരത്തെ പരിശോധിച്ചില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. ചില പോസ്റ്റുകള്‍ വായിക്കാം...
എന്തായാലും അധികം വൈകാതെ അശ്വിന്റെ പന്തില്‍ തന്നെ മാര്‍ഷ് പുറത്തായി. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് മാര്‍ഷ് മടങ്ങുന്നത്. അതാവട്ടെ അംപയറുടെ തെറ്റായ തീരുമാനത്തിന്റെ പുറത്തുമായിരുന്നു. അശ്വിന്റെ പന്ത് മാര്‍ഷിന്റെ ബാറ്റില്‍ ഉരസിയിരുന്നില്ല. പകരം, ബാറ്റ് പാഡില്‍ തട്ടുകയായിരുന്നു. എന്നാല്‍ തീരുമാനമെടുക്കും മുമ്പ് മാര്‍ഷ് ക്രീസ് വിടാനൊരുങ്ങിയത് അംപയര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഒമ്പത് റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം. വീഡിയോ കാണാം...
അതേസമയം, മത്സരത്തില്‍ ഓസീസിന് ഒന്നാം ഇന്നിംഗ്‌സ് ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 180നിനെതിരെ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 72 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസീസിന്.

