പേസ് കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉമ്രാന്‍ ഇന്നൊരു റെക്കോര്‍ഡുമിട്ടു. ഏകദിന ക്രിക്കറ്റില്‍ വേഗതയേറിയ ഇന്ത്യന്‍ പേസറായിരിക്കുകയാണ് ഉമ്രാന്‍. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഓവറിലെ നാലാം പന്തിന് മണിക്കൂറില്‍ 156 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു.

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ഉമ്രാന്‍ മാലിക്കിന്റേത്. ഇതുവരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായി. പേസ് തന്നെയാണ് ഉമ്രാനെ മറ്റുള്ള ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. പേസുകൊണ്ട് താരം അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദാരബാദിനായി പുറത്തെടുത്ത പ്രകടനമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള പേസറെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

പേസ് കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉമ്രാന്‍ ഇന്നൊരു റെക്കോര്‍ഡുമിട്ടു. ഏകദിന ക്രിക്കറ്റില്‍ വേഗതയേറിയ ഇന്ത്യന്‍ പേസറായിരിക്കുകയാണ് ഉമ്രാന്‍. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഓവറിലെ നാലാം പന്തിന് മണിക്കൂറില്‍ 156 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു. ഈ പന്ത് തന്നെയാണ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് പന്തുകളുടേയും വേഗം 151 കിലോ മീറ്ററായിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ടി20യില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞുവെന്ന ഇന്ത്യന്‍ റെക്കോര്‍ഡും ഉമ്രാന്റെ പേരിലാണ്. 155 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു ഉമ്രാന്‍ ഇന്ത്യക്ക് വേണ്ടി ടി20 ഫോര്‍മാറ്റില്‍ എറിഞ്ഞ പന്തിന്. ഐപിഎല്ലിലും ഇതേ റെക്കോര്‍ഡ് ഉമ്രാന്റെ പേരിലാണ്. മണിക്കൂറില്‍ 157 കിലോ മീറ്റര്‍ വേഗത്തിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്. 

വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രചിത മൂന്ന് വിക്കറ്റ് വീഴ്ത്തി. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും നേടി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്. രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി; സച്ചിന്റെ രണ്ട് റെക്കോര്‍ഡുകള്‍ക്കൊപ്പം വിരാട് കോലി