ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് ലോകകപ്പ്. എസ് കെ റഷീദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഗ്രൂപ്പ് ബിയില്‍ 15ന് ദക്ഷിണാഫ്രിക്കക്കെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14 മുതല്‍ ഫെബ്രുവരി അഞ്ച് വരെയാണ് ലോകകപ്പ്. 

മുംബൈ: അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ യഷ് ദുല്‍ നയിക്കും. 17 അംഗ സംഘത്തെയാണ് സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് ലോകകപ്പ്. എസ് കെ റഷീദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഗ്രൂപ്പ് ബിയില്‍ 15ന് ദക്ഷിണാഫ്രിക്കക്കെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14 മുതല്‍ ഫെബ്രുവരി അഞ്ച് വരെയാണ് ലോകകപ്പ്. ദക്ഷിണാഫ്രിക്കയെ കൂടാതെ അയര്‍ലന്‍ഡ്, ഉഗാണ്ട എന്നിവരെയാണ് ഇന്ത്യക്ക് നേരിടാനുളളത്. 

അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും സെലെക്ടര്‍മാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 48 മത്സരങ്ങളാണുള്ളത്. നാല് ഗ്രൂപ്പില്‍ നിന്ന് ആദ്യത്തെ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും. ജനുവരി 14 മുതല്‍ ഫെബ്രുവരി 5 വരെ 10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

നാല് തവണ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായിരുന്നു. 2000, 2008, 2012, 2018 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. 2016, 2020 വര്‍ഷങ്ങളില്‍ ഇന്ത്യ റണ്ണേഴ്‌സ് അപ്പായിരുന്നു. കഴിഞ്ഞ തവണ ബംഗ്ലാദേശിനോടാണ് ടീം പരാജയപ്പെട്ടത്.

ഇന്ത്യന്‍ ടീം: യഷ് ദുല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിംഗ്, ആഗ്രിഷ് രഘുവന്‍ഷി, എസ് കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിശാന്ത് സിദ്ദു, സിദ്ധാര്‍ത്ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേഷ് ബന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അങ്കത് ബാവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍ എസ് ഹംഗര്‍ഗേക്കര്‍, വാസു വാട്‌സ്, വിക്കി ഒസ്ത്വല്‍, രവികുമാര്‍, ഗാര്‍വ് സാങ്‌വാന്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ : റിഷിത് റെഡ്ഡി, ഉദയ് സഹരണ്‍, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാദ്യായ്, പി എം സിംഗ് റാത്തോര്‍.