Asianet News MalayalamAsianet News Malayalam

ടീം സെലക്ഷനിൽ ഒരു വ്യക്തതയുമില്ല; കോലിക്കെതിരെ രൂക്ഷ വിമർശനവുമായി മുഹമ്മദ് കൈഫ്

ഇത് കോലിയുടെ രിതിയായിരിക്കാം. പക്ഷെ അവസാനം നമ്മൾ നോക്കുക അദ്ദേഹത്തിന്റെ കീഴിൽ എത്ര കിരീടം നേടിയെന്നാണ്. കോലിക്ക് കീഴിൽ ഒരു ഐസിസി കിരീടം പോലും നേടാൻ ഇന്ത്യക്കായിട്ടില്ല.

Under Virat Kohlis Captaincy No Clarity In team selections says Mohammad Kaif
Author
Lucknow, First Published Jul 16, 2021, 12:06 AM IST

ലക്നോ: ഇന്ത്യൻ ടീം സെലക്ഷനിൽ നായകൻ വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കോലിയുടെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് ടീം സെലക്ഷനിൽ ഒറു കളിക്കാരന്റെ നിലവിലെ ഫോം മാത്രമാണ് നോക്കുന്നതെന്നും മുൻകാല പ്രകടനങ്ങൾ കണക്കിലെടുക്കുന്നതേയില്ലെന്നും കൈഫ് പറഞ്ഞു.

ഇന്ത്യൻ ടീമിനെ സെലക്ട് ചെയ്യുന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല എന്നതാണ് വസ്തുത. അക്കാര്യം നമ്മൾ അം​ഗീകരിച്ചേ മതിയാകു. വിരാട് കോലി മുമ്പ് ഇങ്ങനെയായിരുന്നില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ ടീമിൽ ഫോമിലുള്ള കളിക്കാർക്ക്  മാത്രമെ സ്ഥാനമുള്ളു. കൈഫ് സ്പോർടസ് ടോക്കിനോട് പറഞ്ഞു.

Under Virat Kohlis Captaincy No Clarity In team selections says Mohammad Kaifഇത് കോലിയുടെ രീതിയായിരിക്കാം. പക്ഷെ അവസാനം നമ്മൾ നോക്കുക അദ്ദേഹത്തിന്റെ കീഴിൽ എത്ര കിരീടം നേടിയെന്നാണ്. കോലിക്ക് കീഴിൽ ഒരു ഐസിസി കിരീടം പോലും നേടാൻ ഇന്ത്യക്കായിട്ടില്ല. ഈ ടീമും ടീം മാനേജ്മെന്റും കളിക്കാരുടെ മുൻകാല പ്രകടനങ്ങൾ കണക്കിലെടുക്കുന്നതേയില്ല. നിലവിൽ അയാളുടെ ഫോമെന്താണെന്ന് മാത്രമാണ് പരി​ഗണന.

അങ്ങനെയാണ് ഇഷാൻ കിഷനും സൂര്യകുമാർ യാദവും ഇന്ത്യൻ ടീമിൽ കളിച്ചത്. ശിഖർ ധവാന് ചില മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നത്. രോഹിത് ശർമ വിശ്രമം എടുത്തത്. എന്നാൽ സൗരവ് ​ഗാം​ഗുലിയുടെ കാലത്ത് മോശം ഫോമിലാണെങ്കിലും ആ കളിക്കാരനെ അദ്ദേഹം പിന്തുണക്കുമായിരുന്നു. അങ്ങനെയാണ് ഒരു നായകൻ ചെയ്യേണ്ടത്. പക്ഷെ ഇത് കോലിയുടെ രീതിയാണ്.

ഈ ടീമിൽ ഒരാളുടെയും സ്ഥാനം സുരക്ഷിതമല്ല. അത് കളിക്കാർക്കും നല്ലപോലെ അറിയാമെന്നും കൈഫ് പറഞ്ഞു. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം യുവനിരയുമായി ശ്രീലങ്കക്കെതിരായ ഏകദിന-ടി20 പരമ്പരയിൽ കളിക്കാനൊരുങ്ങുകയാണ്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ടീമാകട്ടെ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഒരുക്കത്തിലും.

 ഒളിംപിക്‌സ് മെഗാ ക്വിസ്: ആദ്യ വിജയികള്‍ ഇവര്‍; രണ്ടാം ദിവസത്തെ ചോദ്യങ്ങള്‍ അറിയാം

 

Under Virat Kohlis Captaincy No Clarity In team selections says Mohammad Kaif

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios