ഇന്ത്യ രക്ഷപ്പെട്ടു! 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന്റെ തലയില്‍
ലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്. ഇന്ന് 156 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. 2003ല്‍ ധാംബുള്ളയില്‍ 88 റണ്‍സിന് പുറത്തായതാണ് ഒന്നാമത്.

ബംഗളൂരു: തുടര്‍ച്ചയായ അഞ്ചാം ലോകകപ്പിലും ശ്രീലങ്കയെ മറികടക്കാനാവാതെ ഇംഗ്ലണ്ട്. ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 2007ല്‍ തുടങ്ങിയാണ് ഇംഗ്ലണ്ടിന്റെ കഷ്ടകാലം. അന്ന് രണ്ട് റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. 2011 ലോകകപ്പില്‍ 10 വിക്കറ്റിനും ഇംഗ്ലണ്ട് തോറ്റു. 2015ല്‍ എത്തിയപ്പോള്‍ ശ്രീലങ്കയുടെ വിജയം ഒമ്പത് വിക്കറ്റിന്. 2019ല്‍ ഇംഗ്ലണ്ടില്‍ തന്നെ നടന്ന ലോകകപ്പില്‍ ആതിഥേയര്‍ 20 റണ്‍സിനും തോറ്റമ്പി.
ലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറാണിത്. ഇന്ന് 156 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. 2003ല്‍ ധാംബുള്ളയില്‍ 88 റണ്‍സിന് പുറത്തായതാണ് ഒന്നാമത്. 2001ല്‍ ഇതേ ഗ്രൗണ്ടില്‍ 143നും ഇംഗ്ലണ്ട് പുറത്തായി. പിന്നാലെ ബംഗളുരൂ ചിന്നസ്വാമിയിലെ 156 റണ്‍സും. 1993ല്‍ മൊറാട്ടുവയിലെ 180 റണ്‍സും പട്ടികയിലുണ്ട്. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം സ്‌കോറുകളെടുത്താല്‍ മൂന്നാമത്തേതാണിത്.
2015 ന്യൂസിലന്‍ഡിനെതിരെ 123 പുറത്തായതാണ് ഏറ്റവും മോശം സ്‌കോര്‍. 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 154ന് പുറത്തായത് രണ്ടാമത്. 2003ല്‍ ഇന്ത്യക്കെതിരെ 163ന് പുറത്തായത് നാലാം സ്ഥാനത്ത്. ചിന്നസ്വാമിയിലെ ഏറ്റവും ചെറിയ ഏകദിന സ്‌കോര്‍ കൂടിയാണിത്. 1999ല്‍ പാകിസ്ഥാനെതിരെ ഇന്ത്യ 1685ന് പുറത്തായിരുന്നു. ആ നാണക്കേട് ഇനി ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലായി.
ഈ ലോകകപ്പില്‍ ഇതുവരെയുണ്ടായ ഏറ്റവുംചെറിയ മൂന്നാമത്തെ സ്‌കോറാണിത്. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടിനൊപ്പം അഫ്ഗാനിസ്ഥാനുമുണ്ട്. ധരംശാലയില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാന്‍ 156ന് പുറത്തായിരുന്നു. ഓസീസിനെതിരെ 90ന് പുറത്തായ നെതര്‍ലന്‍ഡ്‌സാണ് ഒന്നാമത്. ന്യൂസിലന്‍ഡിനെതിരെ അഫ്ഗാന്‍ 139ന് പുറത്താത് രണ്ടാമത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വാംഖഡെയില്‍ ഇംഗ്ലണ്ട് 170ന് പുറത്തായും ഈ പട്ടികയിലുണ്ട്.
ചിന്നസ്വാമിയില്‍ ലോക ചാംപ്യന്മാരെ തച്ചുടച്ച് ശ്രീലങ്ക! ഇംഗ്ലണ്ടിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി