Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫി: ഗുജറാത്തിനെ തോല്‍പ്പിച്ച് ഉത്തര്‍ പ്രദേശ് ഫൈനലില്‍

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 48.1 ഓവറില്‍ 184ന് എല്ലാവരും പുറത്തായി. യുപി 42.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 


 

UP into the finals of Vijay Hazare by beating Gujarat
Author
New Delhi, First Published Mar 11, 2021, 4:45 PM IST

ദില്ലി: ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് യുപി ഫൈനനില്‍ സ്ഥാനം ഉറപ്പാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 48.1 ഓവറില്‍ 184ന് എല്ലാവരും പുറത്തായി. യുപി 42.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

അക്ഷ്ദീപ് നാഥിന്റെ 71 റണ്‍സാണ് യുപിക്ക് അനായാസ ജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ കരണ്‍ ശര്‍മ (38) മികച്ച പ്രകടനം പുറത്തെടുത്തു. മാധവ് കൗശിക് (15), സമര്‍ത്ഥ് സിംഗ് (11), പ്രിയം ഗാര്‍ഗ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഉപേന്ദ്ര യാദവ് (31), സമീര്‍ ചൗധരി (4) എന്നിവര്‍ പുറത്താവാതെ നിന്നു. ചിന്തന്‍ ഗജ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ യഷ് ദയാല്‍, അക്വിബ് ഖാന്‍ എന്നിവരുടെ ബൗളിങ് പ്രകടനമാണ് ഗുജറാത്തിനെ നിയന്ത്രിച്ച് നിര്‍ത്തിയത്. യഷ് മൂന്നും അക്വിബ് രണ്ടും വിക്കറ്റ് വീഴ്ത്തി. 60 റണ്‍സെടുത്ത ഹെത് പട്ടേലിന് മാത്രമാണ് ഗുജറാത്ത് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. പിയൂഷ് ചൗള (32) റണ്‍സെടുത്തു. 

മുംബൈ- കര്‍ണാടക മത്സരത്തിലെ വിജയികളെയാണ യുപി ഫൈനലില്‍ നേരിടുക. കര്‍ണാടകയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക 40 ഓവറില്‍ എട്ടിന് 235 എന്ന നിലയിലാണ്.

Follow Us:
Download App:
  • android
  • ios