ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഡല്‍ഹി കാപിറ്റല്‍സ്. യുപി വിജയത്തുടര്‍ച്ച തേടിയാണ് വരുന്നത്. ഗുജറാത്ത് ജെയ്ന്റ്‌സാണ് യുപിക്ക് മുന്നില്‍ വീണത്. മലയാളി താരം മിന്നു മണിക്ക് ഡല്‍ഹി നിരയില്‍ ഇന്നും അവസരം ലഭിച്ചില്ല. 

മുംബൈ: വനിതാ ഐപിഎല്ലില്‍ ഡെല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ യുപി വാരിയേഴ്‌സ് ആദ്യം പന്തെറിയും. ടോസ് നേടിയ യുപി ക്യാപ്റ്റന്‍ അലീസ ഹീലി, ഡെല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. മെഗ് ലാന്നിംഗാണ് ഡെല്‍ഹിയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഡല്‍ഹി കാപിറ്റല്‍സ്. യുപി വിജയത്തുടര്‍ച്ച തേടിയാണ് വരുന്നത്. ഗുജറാത്ത് ജെയ്ന്റ്‌സാണ് യുപിക്ക് മുന്നില്‍ വീണത്. മലയാളി താരം മിന്നു മണിക്ക് ഡല്‍ഹി നിരയില്‍ ഇന്നും അവസരം ലഭിച്ചില്ല. 

ഡല്‍ഹി കാപിറ്റല്‍സ്: മെഗ് ലാന്നിംഗ് (ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, മരിസാനെ കാപ്പ്, ജമീമ റോഡ്രിഗസ്, അലീസ് കാപ്‌സി, ജെസ്സ് ജോനസെന്‍, താനിയ ഭാട്ടിയ, അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡെ, രാധ യാദവ്, ടാറ നോര്‍സി. 

യുപി വാരിയേഴ്‌സ്: അലീസ ഹീലി (ക്യാപ്റ്റന്‍), ശ്വേത സെഹ്രാവത്, കിരണ്‍ നവ്‌ഗൈര്‍, തഹ്ലിയ മഗ്രാത്ത്, ദീപ്തി ശര്‍മ, സിമ്രാന്‍ ഷെയ്ഖ്, ദേവിക വൈദ്യ, സോഫി എക്ലെസ്റ്റോണ്‍, ഷബ്‌നും ഇസ്മായില്‍, അഞ്ജലി ശര്‍വാണി, രാജേശ്വരി ഗെയ്കവാദ്.

ഡെല്‍ഹി ആദ്യ മത്സരത്തില്‍ ആ‍ര്‍സിബിയെയാണ് തോല്‍പ്പിച്ചത്. ഡെല്‍ഹി മുന്നോട്ടുവെച്ച 224 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 60 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും(72), സഹ ഓപ്പണർ ഷെഫാലി വർമ്മയും(84) ഡല്‍ഹിക്കായി തിളങ്ങിയപ്പോള്‍ പിന്നാലെ അഞ്ച് വിക്കറ്റുമായി ടാരാ നോര്‍സിയാണ് ആർസിബിയുടെ സ്വപ്നങ്ങളെല്ലാം എറിഞ്ഞിട്ടത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‍മൃതി മന്ദാനയാണ് ആർസിബിയുടെ ടോപ് സ്കോറർ.

യുപി വാരിയേഴ്സിന് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ജെയന്‍റ്സിനെ തോല്‍പ്പിച്ചു. 170 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുപി ഒരു പന്ത് ശേഷിക്കേ ജയത്തിലെത്തി. 19.5 ഓവറില്‍ സിക്സോടെ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ഗ്രേസ് ഹാരിസ്. ഗ്രേസ് 26 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 59* ഉം സോഫീ എക്കിള്‍സ്റ്റണ്‍ 12 പന്തില്‍ ഓരോ ഫോറും സിക്സുമായി 22* റണ്‍സെടുത്തും പുറത്താവാതെ നിന്നു. എട്ടാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സാണ് ചേർത്തത്. ഗ്രേസ് വെറും 25 പന്തില്‍ ഫിഫ്റ്റി കണ്ടെത്തി. 

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, റഫറിക്കെതിരെ നടപടിയില്ല; പ്രതിഷേധവും പരാതിയും തള്ളി