ഇന്ന് ജയിക്കുന്നവര്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഫൈനല്‍ കളിക്കും. യുപി ഇന്നലെ ഡല്‍ഹിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തി.

മുംബൈ: വനിതാ ഐപിഎല്‍ എലിമിനേറ്ററില്‍ യുപി വാരിയേഴ്‌സിനെതിരെ, മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ യുപി ക്യാപ്റ്റന്‍ അലീസ ഹീലി മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഫൈനല്‍ കളിക്കും. യുപി ഇന്നലെ ഡല്‍ഹിക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തി. ഷബ്‌നം ഇസ്മയിലിന് പകരം ഗ്രേസ് ഹാരിസ് ടീമിലെത്തി. മുംബൈ, മാറ്റമൊന്നും വരുത്തിയിട്ടില്ല. 

യുപി വാരിയേഴ്‌സ്: അലീസ ഹീലി, ശ്വേത സെഹ്രാവത്, സിമ്രാന്‍ ഷെയ്ഖ്, തഹ്ലിയ മഗ്രാത്, ഗ്രേസ് ഹാരിസ്, കിരണ്‍ നാവഗൈര്‍, ദീപ്തി ശര്‍മ, സോഫി എക്ലെസ്റ്റോണ്‍, അഞ്ജലി ശര്‍വാണി, പര്‍ഷവി ചോപ്ര, രാജേശ്വരി ഗെയ്കവാദ്. 

മുംബൈ ഇന്ത്യന്‍സ്: ഹെയ്‌ലി മാത്യൂസ്, യഷ്ടിക് ഭാട്ടിയ, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കേര്‍, പൂജ വസ്ത്രകര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ജിന്‍ഡിമനി കലിത, സൈഖ ഇഷാഖ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരം. മുംബൈ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 16.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

യുപി അവസാന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

സച്ചിനും മെസിയും കാത്തിരുന്നു! ഇന്ത്യയുടെ ഐസിസി ട്രോഫി വരളര്‍ച്ചയെ കുറിച്ച് രവി ശാസ്ത്രിയുടെ മറുപടി രസകരം