ശ്രീലങ്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണർ വൈഭവ് സൂര്യവംശി (14) നിരാശപ്പെടുത്തിയപ്പോൾ പ്രഭ്‌സിമ്രാൻ സിംഗിനും തിളങ്ങാനായില്ല. പ്രിയാൻഷ് ആര്യ പുറത്തായ ശേഷം റുതുരാജ് ഗെയ്കവാദും തിലക് വർമ്മയും ചേർന്നാണ് ഇപ്പോൾ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.
ധാംബുല്ല: ശ്രീലങ്ക എ ടീമിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ധാംബുല്ലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തിട്ടുണ്ട്. റുതുരാജ് ഗെയ്കവാദ് (46), ക്യാപ്റ്റന്‍ തിലക് വര്‍ (18) എന്നിവരാണ് ക്രീസില്‍. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. പ്രഭ്‌സിമ്രാന്‍ സിംഗ് (2), പ്രിയാന്‍ഷ് ആര്യ (32) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. ചാമിക കരുണാരത്‌നെ, മുഹമ്മദ് ഷിറാസ് എന്നിവര്‍ ലങ്കയ്ക്ക് വേണ്ടി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് ഫോറടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ ഇന്ത്യക്ക് വൈഭവിന്റെ വിക്കറ്റ് നാലാം ഓവറില്‍ തന്നെ നഷ്ടമായി. തോട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാനും മടങ്ങി. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റുതുരാജ് - പ്രിയാന്‍ഷ് സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും 53 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രിയാന്‍ഷ് റണ്ണൗട്ടായി. 32 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടി. ഇനി റുതുരാജ് - തിലക് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, റുതുരാജ് ഗെയ്കവാദ്, തിലക് വര്‍മ്മ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, അനുകുല്‍ റോയ്, സൂര്യന്‍ഷ് ഷെഡ്ഗെ, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍, വിപ്രജ് നിഗം.
ബെഞ്ച്: നിശാന്ത് സിന്ധു, യാഷ് താക്കൂര്‍, യുധ്‌വീര്‍ സിംഗ് ചരക്, കുമാര്‍ കുശാഗ്ര.

