ഷാര്‍ജ: വനിത ടി20 ചലഞ്ചില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെതിരെ മിതാലി രാജിന്റെ വെലോസിറ്റിക്ക് ... റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ചമാരി അട്ടപ്പത്തു (39 പന്തില്‍ 44)വാണ് സൂപ്പര്‍നോവാസിന്റെ ടോപ് സ്‌കോറര്‍. വെലോസിറ്റിക്കായി എക്താ ബിഷ്ട് മൂന്നും ജഹനാര ആലം, ലൈഗ് കാസ്‌പെരേക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

ഭേദപ്പെട്ട തുടക്കമായിരുന്നു സൂപ്പര്‍നോവാസിന് ആദ്യ വിക്കറ്റില്‍ പ്രിയ പൂനിയ (11)- അട്ടപ്പത്തു സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂനിയയെ കാസ്‌പെരേക് പുറത്താക്കി. പിന്നാലെയെത്തിയ ജമീമ റോഡ്രിഗസിന് (7) തിളങ്ങാനായില്ല. ജമീമ എക്ത ബിഷ്ടിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (31) അട്ടപ്പത്തുവുമായി 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

എന്നാല്‍ ശ്രീലങ്കന്‍ താരം മടങ്ങിയതോടെ വെലോസിറ്റി തകര്‍ച്ച നേരിട്ടും. ഹര്‍മന്‍പ്രീതിന് ശേഷം എത്തിയ ആര്‍ക്കും തിളങ്ങാനായില്ല. ശശികല സിരിവര്‍ധനെ (18), പൂജ വസ്ട്രകര്‍ (0), രാധ യാദവ് (2), ഷകേറ സല്‍മാന്‍ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. താനിയ ഭാട്ടിയ (0) പുറത്താവാതെ നിന്നു.