കഴിഞ്ഞ ദിവസം ട്രെയ്ല്‍ബ്ലേസേഴ്‌സിനെ തകര്‍ത്തെത്തിയ സൂപ്പര്‍നോവാസിന് മോശം തുടക്കമായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പ്രിയ പൂനിയ (4), ഡിയേന്ദ്ര ഡോട്ടിന്‍ (6), ഹല്‍ലീന്‍ ഡിയോള്‍ (7) എന്നിവരാണ് മടങ്ങിയത്.

പൂനെ: വനിതാ ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സൂപ്പര്‍നോവാസിന് (Supernovas) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (51 പന്തില്‍ 71) ഇന്നിംഗ്‌സാണ് തുണയായത്. നഷ്ടമായ അഞ്ച് വിക്കറ്റുകളില്‍ രണ്ടും വീഴ്ത്തിയത് കെയ്റ്റ് ക്രോസാണ്. മറുപടി ബാറ്റിംഗ് ആരംഭിച്ച വെലോസിറ്റി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. നതാകന്‍ ചന്ദം (1) പുറത്തായി. പൂജ വസ്ത്രകര്‍ക്കാണ് വിക്കറ്റ്. ഷെഫാലി വര്‍മ (47), യഷ്ടിക ഭാട്ടിയ (10) എന്നിവരാണ് ക്രീസില്‍.

കഴിഞ്ഞ ദിവസം ട്രെയ്ല്‍ബ്ലേസേഴ്‌സിനെ തകര്‍ത്തെത്തിയ സൂപ്പര്‍നോവാസിന് മോശം തുടക്കമായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പ്രിയ പൂനിയ (4), ഡിയേന്ദ്ര ഡോട്ടിന്‍ (6), ഹല്‍ലീന്‍ ഡിയോള്‍ (7) എന്നിവരാണ് മടങ്ങിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന താനിയ ഭാട്ടിയ (36)- ഹര്‍മന്‍പ്രീത് സഖ്യം സൂപ്പര്‍നോവാസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 

ഇരുവരും 82 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ താനിയയെ റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി. 19-ാ ഓവറിന്റെ അവസാന പന്തില്‍ ഹര്‍മന്‍പ്രീതും മടങ്ങി. 51 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്. സുനെ ലുസ് (14 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി. ലുസ്സിനൊപ്പം പൂജ വസ്ട്രകര്‍ (2) പുറത്താവാതെ നിന്നു.

സൂപ്പര്‍നോവാസ്: പ്രിയ പൂനിയ, ഡിയേന്ദ്ര ഡോട്ടിന്‍, ഹര്‍ലീന്‍ ഡിയോള്‍, താനിയ ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, സുനെ ലുസ്, പൂജ വസ്ത്രകര്‍, അലാന കിംഗ്, സോഫി എക്ലെസ്റ്റോണ്‍, മേഘ്‌ന സിംഗ്, വി ചന്ദു. 

വെലോസിറ്റി: ഷെഫാലി വര്‍മ, നതാകന്‍ ചന്ദം, യഷ്ടിക ഭാട്ടിയ, ലൗറ വോള്‍വാര്‍ട്ട്, ദീപ്തി ശര്‍മ, കിരണ്‍ നാവ്ഗിറെ, സ്‌നേഹ് റാണ, രാധ യാവദ്, കേറ്റ് ക്രോസ്, അയബോംഗ ഖാക, മായ സോനവാനെ.