അടുത്ത ദശകത്തില്‍ ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുക ഇവര്‍ രണ്ടുപേരുമായിരിക്കും-സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഗില്ലിന്‍റെയും യശസ്വിയുടെയും പ്രകടനത്തെ പ്രശംസിച്ചിരുന്നു.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാകും അടുത്ത ദശകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കുകയെന്നും സെവാഗ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ യശസ്വി ജയ്‌സ്വാള്‍ 209 റണ്‍സടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഗില്‍ 104 റണ്‍സടിച്ചിരുന്നു. 25 വയസില്‍ താഴെയുള്ള രണ്ട് യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നത് കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും സെവാഗ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
അടുത്ത ദശകത്തില്‍ ലോക ക്രിക്കറ്റില്‍ ആധിപത്യം പുലര്‍ത്തുക ഇവര്‍ രണ്ടുപേരുമായിരിക്കും-സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഗില്ലിന്‍റെയും യശസ്വിയുടെയും പ്രകടനത്തെ പ്രശംസിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും ഗില്ലിന്‍റെ സെഞ്ചുറിയെ അഭിനന്ദിച്ചിരുന്നു. കരിയറില്‍ ഇതുവരെ നേടിയ എല്ലാ സെഞ്ചുറികളെക്കാളും ഏറ്റവും സന്തോഷം നല്‍കുന്ന സെഞ്ചുറിയായിരിക്കും ഗില്‍ കഴിഞ്ഞ ദിവസം നേടിയതെന്ന് ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ കുറിച്ചിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ യശസ്വിയുടെ ഡബിള്‍ സെഞ്ചുറി ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഗില്ലിന്‍റെ സെഞ്ചുറി ഇന്ത്യക്ക് മികച്ച ലീഡ് ഉറപ്പാക്കിയിരുന്നു. 11 ഇന്നിംഗ്സിലെ റണ്‍ വരള്‍ച്ചക്കുശേഷമാണ് ഗില്‍ സെഞ്ചുറി നേടിയത്.
