ഡിസ്നി+ ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റര്‍മാരാണ് വയാകോമിന് ഒപ്പം സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബിസിസിഐ സംപ്രേഷണവകാശം ലേലം ചെയ്യുന്നത്.

മുംബൈ: ഈ വര്‍ഷം തുടങ്ങുന്ന വനിതാ ഐപിഎല്ലിന്‍റെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18. അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിവും 2023-27 കാലയളവില്‍ നടക്കുന്ന വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക.

ഡിസ്നി+ ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റര്‍മാരാണ് വയാകോമിന് ഒപ്പം സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബിസിസിഐ സംപ്രേഷണവകാശം ലേലം ചെയ്യുന്നത്. ഇതുവരെ പുരുഷ ഐപിഎല്ലിന്‍റെ ഇടവേളകളില്‍ നടത്തിയിരുന്ന വനിതാ ടി20 ചലഞ്ച് മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.

Scroll to load tweet…

വനിതാ ടി20 ചലഞ്ചിലെ ഓരോ മത്സരത്തിനും 2.5 കോടി രൂപയായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സ് ബിസിസിഐക്ക് നല്‍കിയിരുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ 26വരെയായിരിക്കും ആദ്യ വനിതാ ഐപിഎല്‍ സീസണ്‍. വനിതാ ഐപിഎല്‍ ടീമുകളുടെ ലേലത്തിനായുള്ള നടപടികളും ബിസിസിഐ തുടങ്ങിയിട്ടുണ്ട്. ഓരോ ടീമിനും കുറഞ്ഞത് 1000 കോടി രൂപയെങ്കിലും മതിപ്പുവില ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തല്‍.

വനിതാ ഐപിഎല്‍; ടീമുകളെ സ്വന്തമാക്കാന്‍ എട്ട് ഫ്രാഞ്ചൈസികള്‍ രംഗത്ത്- റിപ്പോര്‍ട്ട്

ഓരോ ടീമിനും കളിക്കാരെ സ്വന്തമാക്കാന്‍ 40 കോടി രൂപവരെയായിരിക്കും ആദ്യ സീസണില്‍ അനുവദിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള പുരുഷ ഐപിഎല്‍ ടീമുകള്‍ വനിതാ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാനുള്ള മത്സരത്തിലും മുന്‍പന്തിയിലുണ്ട്.