രാജ്‌കോട്ടില്‍ ടോസ് നഷ്ടപ്പെട്ട് പന്തെറിയാനെത്തിയ കേരളത്തിന് അവരുടെ ആദ്യ വിക്കറ്റ് വീഴ്ത്താനായി. ഹെര്‍വാഡ്ക്കറിന്റെ (0) വിക്കറ്റാണ് ഛത്തീസ്ഗഢിന് നഷ്ടമായത്. ബേസില്‍ തമ്പിക്കാണ് വിക്കറ്റ്.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) ഛത്തീസ്ഗഢിനെതിരായ (Chhattisgarh) മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. രാജ്‌കോട്ടില്‍ ടോസ് നഷ്ടപ്പെട്ട് പന്തെറിയാനെത്തിയ കേരളത്തിന് അവരുടെ ആദ്യ വിക്കറ്റ് വീഴ്ത്താനായി. ഹെര്‍വാഡ്ക്കറിന്റെ (0) വിക്കറ്റാണ് ഛത്തീസ്ഗഢിന് നഷ്ടമായത്. ബേസില്‍ തമ്പിക്കാണ് വിക്കറ്റ്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 22 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. സഞ്ജീത് ദേശായി (4), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (18) എന്നിവരാണ് ക്രീസില്‍. 

ടോസ് നേടിയ ഛത്തീസ്ഗഢ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സംഗ് ഭാട്ടിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനും ഛത്തീസ്ഗഡിനും മൂന്ന് കളിയില്‍ എട്ട്് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റില്‍ അടിസ്ഥാനത്തിലാണ് കേരളം ഛത്തീസ്ഗഢിന് മുകളിലാണ്. എട്ട് പോയിന്റുള്ള മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഇന്നലെ കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ ത്രസിപ്പിക്കുന്നജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കേരള ക്യാംപ്. ഒന്നാം സ്ഥാനക്കാരായ മധ്യപ്രദേശ് ഇന്ന് മൂന്ന് കളിയും തോറ്റ ഛണ്ഡീഗഢിനെ നേരിടും.

കേരള ടീം: സഞ്ജു സാംസണ്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, എം ഡി നിതീഷ്, വിനൂപ് ഷീല മനോഹരന്‍, രോഹന്‍ കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വിശ്വേശര്‍ സുരേഷ്. 

ഛത്തീസ്ഗഢ് : സഞ്ജീത് ദേശായ്, സൗരഭ് മജുംദാര്‍, രവി കിരണ്‍, സുമിത് റുയ്കര്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, ഹെര്‍വാഡ്ക്കര്‍, വീര്‍ പ്രതാപ് സിംഗ്, ലവിന്‍ ലാന്‍ കോസ്റ്റര്‍, ശശാങ്ക് സിംഗ്, അമന്‍ദീപ് ഖരേ, അജയ് മണ്ഡല്‍.