Asianet News MalayalamAsianet News Malayalam

Vijay Hazare : പന്തുകൊണ്ടും ബാറ്റുകൊണ്ടും വെങ്കടേഷ് അയ്യര്‍; മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് വെങ്കടേഷ് അയ്യുടെ സെഞ്ചുറി കരുത്തില്‍ 330 റണ്‍സാണ് നേടിയത്. ശുഭം ശര്‍മ (82) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 49.4 ഓവറില്‍ 289 റണ്‍സെടുക്കാനാണ് സാധിച്ചത്.

Vijay Hazare Venkatesh Iyer all round performance helps to win Madhya Pradesh over Kerala
Author
Rajkot, First Published Dec 9, 2021, 5:21 PM IST

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) മധ്യപ്രദേശിനെതിരെ കേരളത്തിന് തോല്‍വി. രാജകോട്ടില്‍ 41 റണ്‍സിന്റെ തോല്‍വിയാണ് രണ്ടാം മത്സരത്തില്‍ കേരളം ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശ് വെങ്കടേഷ് അയ്യുടെ സെഞ്ചുറി കരുത്തില്‍ 330 റണ്‍സാണ് നേടിയത്. ശുഭം ശര്‍മ (82) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 49.4 ഓവറില്‍ 289 റണ്‍സെടുക്കാനാണ് സാധിച്ചത്. പുനീത് ദത്തെ നാല് വിക്കറ്റെടുത്തു. വെങ്കടേഷിന് രണ്ട് വിക്കറ്റുണ്ട്.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയപ്പോള്‍ സച്ചിന്‍ ബേബി (67), രോഹന്‍ കുന്നുമ്മേല്‍ (66) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ 34 റണ്‍സ് വീതമെടുത്തു. വത്സല്‍ ഗോവിന്ദ് (21), വിഷ്ണു വിനോദ് (8), സിജോമോന്‍ ജോസഫ് (14), നിതീഷ് എം ഡി (0), മനു കൃഷ്ണ (9) എന്നിവരാണ് പുറത്തായ താരങ്ങള്‍. ബേസില്‍ തമ്പി (8) നിന്നു. 

ഒരുഘട്ടത്തില്‍ മൂന്നിന്  108 എന്ന നിലയിലായിരുന്നു മധ്യപ്രദേശ്. അഭിഷേക് ഭണ്ഡാരി (49), സിദ്ധാര്‍ത്ഥ് പടിദാര്‍ (0), രജത് പടിദാര്‍ (49) എന്നിവരുടെ വിക്കറ്റുകളായിരുന്നു നഷ്ടമായിരുന്നത്. പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന വെങ്കടേഷ്- ശുഭം സഖ്യമാണ് മധ്യപ്രദേശിന്റെ നെടുംതൂണായത്. ഇരുവരും 169  റണ്‍സ് കൂട്ടിച്ചേത്തു. ശുഭം ശര്‍മയായിരുന്നു കൂടുതല്‍ അപകടകാരി. കേവലം 67 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെയാണ് താരം 82 റണ്‍സെടുത്തത്. താരത്തെ വിഷ്ണു പുറത്താക്കി. വൈകാതെ വെങ്കടേഷ് സെഞ്ചുറി പൂര്‍ത്തിയാക്കി. 84 പന്തില്‍ നാല് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഇന്നിംഗ്‌സ്. 

പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പാര്‍ത്ഥ് സഹാനി (7), പുനീത് ദത്തെ (0), മിഹിര്‍ ഹിര്‍വാണി (2), കുമാര്‍ കാര്‍ത്തികേയ സിംഗ് (10) എന്നിവര്‍ വന്നത് പോലെ മടങ്ങി. ആദിത്യ ശ്രീവാസ്തവ (7) പുറത്താവാതെ നിന്നു. വിഷ്ണു ബേസില്‍ എന്നിവര്‍ക്ക് പുറമെ രോഹന്‍ കുന്നുമ്മല്‍, മനു കൃഷ്ണന്‍, നിതീഷ് എം ഡി ഓരോ വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനെ തോല്‍പ്പിച്ചിരുന്നു.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, വത്സല്‍ ഗോവിന്ദ് എന്നിവര്‍ ടീമിലെത്തി. വിനൂപ്, അക്ഷയ് കെ സി എന്നിവരാണ് പുറത്തായത്.  

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വത്സല്‍ ഗോവിന്ദ്, മനു കൃഷ്ണന്‍, ജലജ് സക്‌സേന, നിതീഷ് എം ഡി, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്. 

മധ്യപ്രദേശ്: അഭിഷേക് ഭണ്ഡാരി, സിദ്ധാര്‍ത്ഥ് പടിദാര്‍, രജത് പടിദാര്‍, വെങ്കടേഷ് അയ്യര്‍, ശുഭം ശര്‍മ, മിഹിര്‍ ഹിര്‍വാണി, പുനീത് ദത്ത്, ആവേഷ് ഖാന്‍, പാര്‍ത്ഥ് സാഹ്നി, ആദിത്യ ശ്രീവാസ്തവ, കുമാര്‍ കാത്തികേയ സിംഗ്.

Follow Us:
Download App:
  • android
  • ios