മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ആദരവ് ഏറ്റുവാങ്ങിയശേഷം വാംഖഡെയില്‍ കളിച്ച ഓര്‍മകളും കാംബ്ലി പങ്കുവെച്ചു.

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അമ്പതാം വാര്‍ഷികാഘോഷ ചടങ്ങില്‍ അതിഥിയായി എത്തി മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി. അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ കാംബ്ലി ഈ മാസമാദ്യമാണ് ആശുപത്രിവിട്ടത്. ഞായറാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ അമ്പതാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള മുന്‍ താരങ്ങളെ ആദരിക്കുന്ന ചടങ്ങിനെത്തിയ വിനോദ് കാംബ്ലി തീര്‍ത്തും ക്ഷീണിതനായിരുന്നു.

പരസഹയായമില്ലാതെ നടക്കാന്‍ പോലും കാംബ്ലി നന്നെ ബുദ്ധിമുട്ടി. ഇതിനിടെ പുരസ്കാരം സമ്മാനിക്കനായി കാംബ്ലിയെ വേദിയിലേക്ക് വിളിച്ചു. മുന്‍ സഹതാരം സഞ്ജയ് മഞ്ജരേക്കറെ ആലിംഗനം ചെയ്തശേഷം വസീം ജാഫറെയും അഭിവാദ്യം ചെയ്ത കാംബ്ലി സഹായികളുടെ കൈ പിടിച്ചാണ് വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ക്ക് കൈ കൊടുത്തശേഷം കാംബ്ലി ഗവാസ്കറുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടി.

രോഹിത്തിനു പിന്നാലെ മുംബൈക്കായി രഞ്ജിയില്‍ കളിക്കാൻ സന്നദ്ധത അറിയിച്ച് മറ്റൊരു ഇന്ത്യൻ താരം

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ ആദരവ് ഏറ്റുവാങ്ങിയശേഷം വാംഖഡെയില്‍ കളിച്ച ഓര്‍മകളും കാംബ്ലി പങ്കുവെച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ എന്‍റെ ആദ്യ ഇരട്ട സെഞ്ചുറി നേടിയത് ഇവിടെയാണ്. പിന്നീട് കരിയറില്‍ നിരവധി സെഞ്ചുറികള്‍ ഈ വേദിയില്‍ എനിക്ക് അടിക്കാനായി. എന്നെപ്പോലെയും സച്ചിനെപ്പോലെയും ഇന്ത്യക്കായി കളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. കുട്ടിക്കാലം മുതല്‍ താനും സച്ചിനുമെല്ലാം അതാണ് ചെയ്തതെന്നും കാംബ്ലി പറഞ്ഞു.

Scroll to load tweet…

മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് മുംബൈയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിക്ക് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചികിത്സകള്‍ക്കുശേഷം ഈ മാസം ഒന്നിനാണ് കാംബ്ലിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കഴിഞ്ഞ മാസം ഗുരു രമാകാന്ത് അച്ഛരേക്കറുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി പൊതുവേദിയിലെത്തിയ കാംബ്ലിയുടെ ആരോഗ്യസ്ഥിതി കണ്ട് ആരാധകരും ആശങ്കയിലായിരുന്നു.

ഗൗതം ഗംഭീറും സേഫല്ല, ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ

ബാല്യകാല സുഹൃത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കണ്ടപ്പോള്‍ കാംബ്ലിയിലുണ്ടായ സന്തോഷവും കാംബ്ലിയുടെ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പിന്നാലെയാണ് കാംബ്ലിയെ മൂത്രത്തിലെ അണുബാധയെത്തുടര്‍ന്ന് നടക്കാന്‍ പോലും ആകാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക