Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ നിന്ന് കത്തെഴുതുന്ന ആരാധകനുണ്ടായിരുന്നു എനിക്ക്; വെളിപ്പെടുത്തി വിനോദ് കാംബ്ലി

പാകിസ്ഥാനില്‍ നിന്നുള്ള ഒരു ആരാധകന്‍ എനിക്ക് സ്ഥിരം കത്തെഴുതിയിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി.

vinod kambli talking on his pakistan fan
Author
Mumbai, First Published Jul 19, 2020, 4:04 PM IST

മുംബൈ: പാകിസ്ഥാനില്‍ നിന്നുള്ള ഒരു ആരാധകന്‍ എനിക്ക് സ്ഥിരം കത്തെഴുതിയിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. കറാച്ചിയില്‍ നിന്നാണ് ആരാധകന്‍ കത്തെഴുതിയിരുന്നതെന്നും കാംബ്ലി വെളിപ്പെടുത്തി. .ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെ കളിക്കുമ്പോഴുള്ള അനുഭവം പങ്കുവയ്ക്കുമ്പോഴാണ്, ഒരു പാക്ക് ആരാധകന്‍ സ്ഥിരമായി തന്നെ പിന്തുടര്‍ന്നിരുന്ന സംഭവം കാംബ്ലി വെളിപ്പെടുത്തിയത്.

മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ് വഴിയാണ് കത്തുകളെനിക്ക് ലഭിച്ചിരുന്നതെന്നും കാംബ്ലി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''1991ല്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ എന്നെ പിന്തുടര്‍ന്നിരുന്ന ഒരു പാക് ആരാധകനുണ്ടായിരുന്നു. അന്ന് പാകിസ്ഥാനില്‍ പര്യടനങ്ങള്‍ക്കായി പോകുമ്പോള്‍ ടീമിന് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. 

അവരില്‍ ഒരാള്‍ എനിക്ക് സ്ഥിരമായി കത്തെഴുതിയിരുന്നു. ആ കത്തുകളെല്ലാം പാക്കിസ്ഥാന്‍ ടീമംഗമായിരുന്ന റഷീദ് ലത്തീഫ് മുഖേനയാണ് എനിക്ക് എത്തിച്ചിരുന്നത്. അദ്ദേഹം ഇന്ത്യയിലേക്കു വരുമ്പോഴോ ഞങ്ങള്‍ അവിടേക്കു പോകുമ്പോഴോ ആ കത്തെല്ലാം കൂടി അദ്ദേഹം എനിക്ക് തരും. അന്നും ഇന്നും ഇന്ത്യന്‍ ടീമില്‍ പാകിസ്ഥാനില്‍ ആരാധകരുണ്ട്. ഞാന്‍ വിരമിച്ച ശേഷവും അദ്ദേഹം എനിക്ക് കത്തെഴുതുമായിരുന്നു.'' കാംബ്ലി പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios