Asianet News MalayalamAsianet News Malayalam

ഈഡനില്‍ കോലിയെ കാത്തിരിക്കുന്ന അപൂര്‍വനേട്ടം

ലോക ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് പിന്നിട്ട അഞ്ച് നായകന്‍മാരെയുള്ളുവെന്നത് കോലിയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

Virat Kohli 32 runs away from scripting history at Eden Gardens
Author
Kolkata, First Published Nov 20, 2019, 3:59 PM IST

കൊല്‍ക്കത്ത: ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടം. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരെ 32 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റില്ഡ നായകനെന്ന നിലയില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനാവും കോലി. ലോക ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 5000 റണ്‍സ് പിന്നിട്ട അഞ്ച് നായകന്‍മാരെയുള്ളുവെന്നത് കോലിയുടെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഗ്രെയിം സ്മിത്ത്(109 മത്സരങ്ങളില്‍ 8659 റണ്‍സ്), ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍(93 മത്സരങ്ങളില്‍ 6623 റണ്‍സ്), റിക്കി പോണ്ടിംഗ്(77മത്സരങ്ങളില്‍ 6542റണ്‍സ്), വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലോയ്ഡ്(74മത്സരങ്ങളില്‍ 5233 റണ്‍സ്), ന്യൂസിലന്‍ഡിന്റെ സ്റ്റീഫന്‍ ഫ്ലെമിംഗ്(80 മത്സരങ്ങളില്‍ 5156 റണ്‍സ്)എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ നായകന്‍മാര്‍.

നിലവില്‍ 52 മത്സരങ്ങളില്‍ 4968 റണ്‍സാണ് കോലിയുടെ പേരിലുളളത്. ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റിലും നേട്ടം മറികടക്കാനുളള അവസരമുണ്ടായിരുന്നെങ്കിലും കോലി പൂജ്യത്തിന് പുറത്തായിരുന്നു.

Follow Us:
Download App:
  • android
  • ios