ഇരുവരും ആദ്യ ഡോസ് സ്വീകരിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഭാര്യ പ്രതിമ സിംഗിനൊപ്പമാണ് ഇശാന്ത് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാവരും എത്രയും വാക്‌സിനേഷന്‍ നടത്തണമെന്ന് ഇരുവരും നിര്‍ദേശിച്ചു.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പേസര്‍ ഇശാന്ത് ശര്‍മയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇരുവരും ആദ്യ ഡോസ് സ്വീകരിച്ച വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഭാര്യ പ്രതിമ സിംഗിനൊപ്പമാണ് ഇശാന്ത് വാക്‌സിന്‍ സ്വീകരിച്ചത്. എല്ലാവരും എത്രയും വാക്‌സിനേഷന്‍ നടത്തണമെന്ന് ഇരുവരും നിര്‍ദേശിച്ചു.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, പേസര്‍ ഉമേഷ് യാദവ്, നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ നേരത്തെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ യാത്ര തിരിക്കുന്നത്.

ഇവിടെ എട്ട് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം 20 അംഗ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക. അവിടെ ത്തെിയ ശേഷം 10 ദിവസത്തെ ക്വാറന്റീനിന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാലളവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നടത്താനുളള സൗകര്യവും ഒരുക്കും.

Scroll to load tweet…

ജൂണ്‍ 18നാണ് ന്യൂസിലന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. ഓ?ഗസ്റ്റ് നാലു മുതല്‍ ആറ് വരെ നോട്ടിംഗ്ഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 12-16വരെ ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റും 25-29 ലീഡ്‌സില്‍ മൂന്നാം ടെസ്റ്റും സെപ്റ്റംബര്‍ 2 -6 ഓവലില്‍ നാലാം ടെസ്റ്റും 10-14 മാഞ്ചസ്റ്ററില്‍ അഞ്ചാം ടെസ്റ്റും നടക്കും.