ദില്ലി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിക്കുന്നതായിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും വിരാട് കോലിയും ട്വീറ്റ് ചെയ്തു. സംഭവം ഞെട്ടിക്കുന്നതാണെന്നും യാത്രക്കാര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് രോഹിത്ത് ശര്‍മ്മയും ട്വീറ്റ് ചെയ്തു. 

വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ജീവനക്കാരടക്കം 190 പേരുമായി ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് ഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പൈലറ്റുള്‍പ്പെടെ പത്തോളം പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  

 

Praying for those who have been affected by the aircraft accident in Kozhikode. Deepest condolences to the loved ones of those who have lost their lives. 🙏🏼