ഏകദിന ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കോലി പൂജ്യത്തിന് പുറത്തായിരുന്നു. ഈ വര്‍ഷം കോലിയുടെ ആദ്യ ഡക്കാണിത്. ലോകകപ്പിലേയും. ഇതോടെ കോലി സച്ചിനൊപ്പമെത്തി.

ലഖ്‌നൗ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്ക് ഒരു സെഞ്ചുറി കൂടി മതി. സച്ചിന്റെ അക്കൗണ്ടില്‍ 49 ഏകദിന സെഞ്ചുറികളാണുള്ളത്. കോലിക്ക് ഇപ്പോള്‍ 48 സെഞ്ചുറികളായി. ഇതിനിടെ അപ്രതീക്ഷിതമായി കോലി സച്ചിന്റെ മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. എന്നാല്‍ കോലിയോ സച്ചിനോ കരിയറില്‍ ഒരിക്കലും ആഗ്രഹിക്കാത്തെ റെക്കോര്‍ഡാണെന്ന് മാത്രം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ ഏറ്റവും കുടുതല്‍ പൂജ്യത്തിന് പുറത്തായവരുടെ പട്ടികയില്‍ ഒന്നാമതാണ് ഇരുവരും. ഒന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്ത താരങ്ങളെ മാത്രമാണ് എടുത്തത്.

ഏകദിന ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കോലി പൂജ്യത്തിന് പുറത്തായിരുന്നു. ഈ വര്‍ഷം കോലിയുടെ ആദ്യ ഡക്കാണിത്. ലോകകപ്പിലേയും. ഇതോടെ കോലി സച്ചിനൊപ്പമെത്തി. ഇതോടെ കോലിക്കും സച്ചിനും 34 ഡക്കുകളായി. ഇക്കാര്യത്തില്‍ രണ്ടാമത് വിരേന്ദര്‍ സെവാഗാണ്. 31 ഡക്കുകളാണ് സെവാഗിന്റെ അക്കൗണ്ടില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (30), മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി (29) എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

അതേസമയം, ഏകദിനത്തില്‍ മാത്രം ഡക്കായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ സച്ചിനാണ് ഒന്നാമന്‍. 20 തവണ സച്ചിന്‍ പൂജ്യത്തിന് പുറത്തായി. ജവഗല്‍ ശ്രീനാഥ് (19), അനില്‍ കുംബ്ലെ, യുവരാജ് സിംഗ് (18), ഹര്‍ഭജന്‍ സിംഗ് (17) എന്നിവര്‍ കോലിക്ക് മുകളിലാണ്. രോഹിത്, വിരാട്, ഗാംഗുലി (16 തവണ) എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഇംഗ്ലണ്ടിനെതിരെ കോലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ (87), സൂര്യകുമാര്‍ യാദവ് (49), കെ എല്‍ രാഹുല്‍ (39) എന്നിവരാണ് തിളങ്ങിയത്.

ഒന്നാമനാവാമായിരുന്നു! സുവര്‍ണാവസരം നഷ്ടമാക്കി രോഹിത് ശര്‍മ; വിരാട് കോലിക്കും കനത്ത തിരിച്ചടി