അഞ്ച് വിക്കറ്റ് നേടിയ ശിവം ശര്‍മയാണ് രണ്ടാം ഇന്നിംഗ്‌സില്‍ റെയില്‍വേസിനെ തകര്‍ത്തത്.

ദില്ലി: രഞ്ജി ട്രോഫിയിലേക്കുള്ള വിരാട് കോലിയുടെ തിരിച്ചുവരവ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം. റെയില്‍വേസിനെതിരെ ഇന്നിംഗ്‌സിനും 19 റണ്‍സിനുമാണ് കോലി കളിക്കുന്ന ഡല്‍ഹി ജയിച്ചത്. മത്സരത്തില്‍ കോലി ആറ് റണ്‍സിന് പുറത്തായങ്കിലും ജയിക്കാനായത് ആശ്വസമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റെയല്‍വേസിനെ ഡല്‍ഹി ആദ്യ ഇന്നിംഗ്‌സില്‍ 241 റണ്‍സിന് ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 374 റണ്‍സ് നേടി. 99 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആയുഷ് ബദോനിയാണ് ടോപ് സ്‌കോറര്‍. 133 റണ്‍സാണ് ലീഡാണ് ഡല്‍ഹി നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച റെയില്‍വേസ് 114ന് എല്ലാവരും പുറത്തായി. 

അഞ്ച് വിക്കറ്റ് നേടിയ ശിവം ശര്‍മയാണ് രണ്ടാം ഇന്നിംഗ്‌സില്‍ റെയില്‍വേസിനെ തകര്‍ത്തത്. 31 റണ്‍സ് നേടിയ മുഹമ്മദ് സെയ്ഫാണ് ടോപ് സ്‌കോറര്‍. 30 റണ്‍സുമായി അയാന്‍ ചൗധരി പുറത്താവാതെ നിന്നു. ഉപേന്ദ്ര യാദവ് (19), കരണ്‍ ശര്‍മ (16), വിവേക് സിംഗ് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഉപേന്ദ്ര യാദവിന്റെ (95) റെയില്‍വേസിനെ 200 കടത്തിയത്. കരണ്‍ ശര്‍മ 50 റണ്‍സെടുത്തിരുന്നു. 

'മൂന്നാം സീമര്‍, ഹര്‍ഷിത് റാണയുടെ പ്രകടനം അവിശ്വസനീയം'; താരത്തെ വാഴ്ത്തി നായകന്‍ സൂര്യകുമാര്‍ യാദവ്

റെയില്‍വേസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി രണ്ടിന് 78 എന്ന നിലയിലാണ് കോലി ക്രീസിലെത്തുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്തി ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. 15 പന്ത് നേരിട്ട കോലിയെ ഹിമാന്‍ഷു സംഗ്വാന്‍ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയതോടെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം നിശബ്ദമായി. ഹിമാന്‍ഷു സംഗ്വാന്റെ ഇന്‍സ്വിംഗറില്‍ കോലിയുടെ ഓഫ് സ്റ്റംപ് വായുലില്‍ പറന്നു.

ബദോനിക്ക് പുറമെ സുമിത് മാതൂര്‍ (86) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പ്രണവ് (39), സനത് സാങ്‌വാന്‍ (30) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നിംഗ്‌സ് വിജയം നേടിയെങ്കിലും ഡല്‍ഹിക്ക് ക്വാര്‍ട്ടര്‍ കടക്കാന്‍ സാധിച്ചില്ല. ഏഴ് മത്സരങ്ങളില്‍ 21 പോയിന്റാണ് ടീമിന്. രണ്ട് വീതം ജയവും തോല്‍വിയും നാല് സമനിലയുമാണ് അക്കൗണ്ടില്‍.