Asianet News MalayalamAsianet News Malayalam

അധികം വൈകില്ല, കോലി ആ സ്ഥാനം സ്മിത്തില്‍ നിന്ന് തിരിച്ചുപിടിക്കും; പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചു

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിയാര തകര്‍പ്പന്‍ പ്രകടനത്തോടെ കോലി ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് അടുത്തെത്തി.

Virat Kohli inching towards Steve Smith in ICC test ranking
Author
Dubai - United Arab Emirates, First Published Oct 14, 2019, 3:57 PM IST

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് മുന്നേറ്റം. ദക്ഷിണാഫ്രിക്കയ്‌ക്കെതിയാര തകര്‍പ്പന്‍ പ്രകടനത്തോടെ കോലി ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് അടുത്തെത്തി. പൂനെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ ഇരട്ട സെഞ്ചുറിയാണ് താരത്തിന് തുണയായത്. ഇരുവരും തമ്മില്‍ ഒരു പോയിന്റെ മാത്രമാണ് ഇപ്പോള്‍ വ്യത്യാസമുള്ളത്. സ്മിത്തിന് 937 പോയിന്റും കോലിക്ക് 936 പോയിന്റും. 

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ഓപ്പണര്‍ രോഹിത് ശര്‍മ 22ാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെ്റ്റ് അവസാനിക്കുമ്പോള്‍ 17ാം സ്ഥാനത്തായിരുന്നു രോഹിത്. ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ചേതേശ്വര്‍ പൂജാര നാലാമതും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഒമ്പതാം സ്ഥാനത്തുമുണ്ട്. മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 17ാം റാങ്കിലാണ്.

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. നിലവില്‍ ഏഴാം സ്ഥാനത്താണ് അശ്വിന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ ആറ് വിക്കറ്റാണ് അശ്വിന്റെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. പരിക്ക് കാരണം കളിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ മൂന്നാമതുണ്ട്.  ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ രണ്ടാമതുണ്ട്. രവീന്ദ്ര ജഡേജ 14ാം സ്ഥാനത്തും മുഹമ്മദ് ഷമി 16ാം സ്ഥാനത്തുമാണ്.

ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാമതാണ്. ജഡേജ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അശ്വിന്‍ അഞ്ചാമതുണ്ട്. 

Follow Us:
Download App:
  • android
  • ios