- Home
- Sports
- Cricket
- സഞ്ജു സാംസണ് ആ ഗതി വരാതിരിക്കട്ടെ! ഒരിക്കല്‍ കൂടി പൂജ്യത്തിന് പുറത്തായാല്‍, പിന്നെ കൂട്ടിന് കോലി ഉണ്ടാവില്ല
സഞ്ജു സാംസണ് ആ ഗതി വരാതിരിക്കട്ടെ! ഒരിക്കല്‍ കൂടി പൂജ്യത്തിന് പുറത്തായാല്‍, പിന്നെ കൂട്ടിന് കോലി ഉണ്ടാവില്ല
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നാലാം ടി20 മത്സരത്തിന് ഇറങ്ങുമ്പോള്‍ എല്ലാം കണ്ണുകളും സഞ്ജുവിലാണ്. മൂന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ഒരിക്കല്‍ കൂടി ഡക്കാവരുതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ ഒരു മോശം റെക്കോഡില്‍ സഞ്ജു രണ്ടാമതാവും

രോഹിത് ശര്‍മ
ഇന്ത്യയുടെ ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുല്‍ തവണ പൂജ്യത്തിന് പുറത്തായത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. 12 തവണ അദ്ദേഹം പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 151 ഇന്നിംഗ്സുകളില്‍ നിന്നാണിത്.
വിരാട് കോലി
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ സഞ്ജു പൂജ്യത്തിന് പുറത്താവുന്നതിന് മുമ്പ് വരെ കോലിയായിരുന്നു രണ്ടാമന്‍. എന്നാലിപ്പോള്‍ ഏഴ് തവണ ഇരുവരും പൂജ്യത്തിന് പുറത്തായി.
കോലി 117 ഇന്നിംഗ്‌സില്‍ നിന്ന്
കോലി ഇന്ത്യക്ക് വേണ്ടി 117 ടി20 ഇന്നിംഗുകളാണ് കളിച്ചത്. ഇത്രയും ഇന്നിംഗ്സില്‍ ഏഴ് തവണ മാത്രമാണ് കോലി സംപൂജ്യനായത്.
സഞ്ജു കളിച്ചത് 47 ഇന്നിംഗ്‌സ്
47 എന്ന ചുരുക്കം ഇന്നിംഗ്സില്‍ നിന്നാണ് സഞ്ജു ഏഴ് തവണ പൂജ്യത്തിന് പുറത്തായയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആദ്യത്തെ തവണയും.
ഒരു തവണ കൂടി പുറത്തായാല്‍
ഒരു തവണ കൂടി സഞ്ജു പൂജ്യത്തിന് പുറത്തായാല്‍ രണ്ടാം സ്ഥാനത്ത് ഒറ്റയ്ക്ക് നില്‍ക്കാം. മോശം ഫോമില്‍ തുടരുന്ന സഞ്ജുവിന് അത്തരത്തില്‍ ഒരു ഗതി വരരുതെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.
തുടരുന്ന മോശം ഫോം
ന്യൂസിലന്‍ഡിനെതിരെ മോശം ഫോമിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ 10 റണ്‍സ് നേടിയ സഞ്ജു, രണ്ടാം ടി20യില്‍ ആറ് റണ്‍സിന് പുറത്തായിരുന്നു. ഗുവാഗത്തിയില്‍ പൂജ്യത്തിനും.
സഞ്ജുവിന് വിമര്‍ശനം
തുടച്ചയായ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സഞ്ജുവിനെതിരെ വരുന്നത്.
നീതി പുലര്‍ത്തുന്നില്ല
തന്റെ പ്രതിഭയോടെ നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമൊക്കെയാണ് സഞ്ജുവിനെതിരെ ഉയരുന്ന വിമര്‍ശനം. ടി20 ലോകകപ്പ് ടീമിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍.
സഞ്ജു മറികടന്നത് സൂര്യകുമാര്‍ യാദവിനെ
ടി20 മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ആറ് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. 96 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആറ് തവണ സംപൂജ്യനായി മടങ്ങിയത്.
കെ എല്‍ രാഹുല്‍
68 ഇന്നിംഗ്സുകള്‍ കളിച്ചിട്ടുള്ള കെ എല്‍ രാഹുല്‍ അഞ്ച് തവണ പൂജ്യത്തിന് മടങ്ങി. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നില്ല രാഹുല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!