ഓസ്‌ട്രേലിയയെ അഭിനന്ദിക്കാനും കോലി മറന്നില്ല. കോലി മാത്രല്ല, ക്രിക്കറ്റ് ലോകം മുഴുവന്‍ സ്‌റ്റോക്‌സിനെ പുകഴ്ത്തുകയാണ്. മത്സരം ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും സ്റ്റോക്‌സ് 214 പന്തില്‍ 155 റണ്‍സ് നേടിയിരുന്നു.

ലണ്ടന്‍: ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സ് ടെസ്റ്റിലെ വീരോചിത സെഞ്ചുറിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോലി ട്വിറ്ററിലാണ് അഭിനന്ദന സന്ദേശം അറിയിച്ചത്. ഓസ്‌ട്രേലിയയെ അഭിനന്ദിക്കാനും കോലി മറന്നില്ല. കോലി മാത്രല്ല, ക്രിക്കറ്റ് ലോകം മുഴുവന്‍ സ്‌റ്റോക്‌സിനെ പുകഴ്ത്തുകയാണ്. മത്സരം ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും സ്റ്റോക്‌സ് 214 പന്തില്‍ 155 റണ്‍സ് നേടിയിരുന്നു. 

ഇതിന് പിന്നാലെയാണ് കോലി സംസാരിച്ചത്. നേരിട്ടതില്‍ ഏറ്റവും മത്സരബുദ്ധിയുള്ള താരം സ്‌റ്റോക്‌സാണെന്നാണ് കോലി ട്വീറ്റ് ചെയ്തത്. ഓസീസ് ടീം മികച്ചതായിരുന്നുവെന്നും കോലി വ്യക്തമാക്കി. ട്വീറ്റ് വായിക്കാം...

Scroll to load tweet…

43 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 416, 279 & ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ത്തിന് മുന്നിലെത്തി. 

Scroll to load tweet…
Scroll to load tweet…

നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 114 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒരിക്കല്‍ക്കൂടി സ്റ്റോക്‌സിന്റെ ഹീറോയിസം കാത്തായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ ഇരിപ്പ്. സ്‌റ്റോക്‌സ് നിരാശനാക്കിയുമില്ല. ഇന്നലെ സാക് ക്രൗളി (3), ഒല്ലി പോപ് (3), ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. പിന്നാലെ ബെന്‍ ഡക്കറ്റ് (83) - സ്റ്റോക്‌സ് സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹേസല്‍വുഡ് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ജോണി ബെയര്‍സ്‌റ്റോ (10) അനാവശ്യമായി റണ്ണൗട്ടായി. 

Scroll to load tweet…
Scroll to load tweet…

പ്രതീക്ഷയറ്റെന്ന് കരുതിയ സമയത്താണ് സ്റ്റോക്‌സ് - സ്റ്റുവര്‍ട്ട് ബ്രോഡ് (11) സഖ്യം ക്രീസില്‍ ഒന്നിക്കുന്നത്. ബ്രോഡിനെ സാക്ഷി നിര്‍ന്ന് സ്‌റ്റോക്‌സിന്റെ വെടിക്കെട്ട്. കാമറൂണ്‍ ഗ്രീനിന്റെ ഒരോവറില്‍ മൂന്ന് സിക്‌സികുകള്‍ നേടാന്‍ സ്‌റ്റോക്‌സിനായിരുന്നു. ഹേസല്‍വുഡ്, സ്റ്റാര്‍ക്ക് എന്നിവരെല്ലാം സ്‌റ്റോക്‌സിന്റെ ചൂടറിഞ്ഞു. 108 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 11 റണ്‍സ് മാത്രമായിരുന്നു ബ്രോഡിന്റെ സമ്പാദ്യം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഒരിക്കല്‍ കൂടി ഹേസല്‍വുഡ് ഓസീസിന്റെ രക്ഷകനായി. ക്യാരിയുടെ തകര്‍പ്പന്‍ ക്യാച്ച് കൂടിയായപ്പോള്‍ സ്‌റ്റോക്‌സിന് മടങ്ങേണ്ടിവന്നു. ഒമ്പത് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. ഇംഗ്ലീഷ് താരം മടങ്ങുമ്പോള്‍ ലോര്‍ഡ്‌സില്‍ തിങ്ങികൂടിയ ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു. സ്റ്റോക്‌സിന്റെ മടക്കത്തിന് പിന്നാലെ ഒല്ലി റോബിന്‍സണ്‍ (1), ബ്രോഡും, ജോഷ് ടംഗ് (19) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ (3) പുറത്താവാതെ നിന്നു.