ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുശേഷം നല്‍കിയ സമ്മാനമാണിതെന്നും ഗ്രൗണ്ടില്‍ പരസ്പരം പോരടിക്കുമെങ്കിലും ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ രണ്ട് കളിക്കാരായ ധോണിയോടും കോലിയോടും തനിക്ക് വലിയ ആദരവുണ്ടെന്നും ഫിഞ്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

സിഡ്നി: ഓസ്ട്രേലിയന്‍ ഏകദിന ടീം നായകന്‍ ആരോണ്‍ ഫിഞ്ചിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും എംഎസ് ധോണിയുടെയും സമ്മാനം. ഇരുവരുടെയും പേരോടുകൂടിയ ജേഴ്സിയാണ് ഫിഞ്ചിന് സമ്മാനമായി നല്‍കിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇരുവരും നല്‍കിയ സമ്മാനത്തെക്കുറിച്ച് ഫിഞ്ച് പറയുന്നത്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുശേഷം നല്‍കിയ സമ്മാനമാണിതെന്നും ഗ്രൗണ്ടില്‍ പരസ്പരം പോരടിക്കുമെങ്കിലും ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ രണ്ട് കളിക്കാരായ ധോണിയോടും കോലിയോടും തനിക്ക് വലിയ ആദരവുണ്ടെന്നും ഫിഞ്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

View post on Instagram

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ ഓസീസ് അവസാന മൂന്ന് ഏകദിനങ്ങള്‍ ജയിച്ച് പരമ്പര നേടി ചരിത്രം തിരുത്തിയിരുന്നു. ടി20 പരമ്പരയും നേടിയ ഓസീസ് തുടര്‍ന്ന് പാക്കിസ്ഥാനെതിരെ നടന്ന ഏകദിന പരമ്പര 5-0ന് സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ ഫിഞ്ച് രണ്ട് സെഞ്ചുറികള്‍ നേടി ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.