പൂനെ: വിരാട് കോലി തന്റെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത് കരിയറിലെ ഏഴാം ടെസ്റ്റ് ഇരട്ട സെഞ്ചുറി. ഇത്രയും സെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി. കോലിയുടെ 26ാം ടെസ്റ്റ് സെഞ്ചുറിയാണ് പൂനെയില്‍ പിറന്നത്. ക്യാപ്റ്റനായ ശേഷം ക്രിക്കറ്റ് കരിയറില്‍ 40 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരമായി കോലി. 

മറ്റൊരു നേട്ടം കൂടി കോലിയെ തേടിയെത്തി. ഏറ്റവും കൂടുതല്‍ തവണ 150ല്‍ അധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് കോലിയെ തേടിയെത്തിയത്. ഇതുവരെ ഒമ്പത് തവണ കോലി 150ല്‍ കൂടുതല്‍ അധികം റണ്‍സ് നേടി. എട്ട് തവണ 150 കടന്ന ഡോണ്‍ ബ്രാഡ്മാനെയാണ് കോലി പിന്നിലാക്കിയത്. 

കോലിയുടെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അഞ്ചിന് 36 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ സന്ദര്‍ശകര്‍ മൂന്നിന് 36 എന്ന നിലയിലാണ്.