Asianet News MalayalamAsianet News Malayalam

ഗില്ലില്‍ നിന്ന് നിമിഷനേരം കൊണ്ട് റെക്കോര്‍ഡ് തട്ടിയെടുത്ത് കോലി; സച്ചിന്റെ റെക്കോര്‍ഡ് തൊട്ടരികെ

ഏകദിനത്തില്‍ 46 സെഞ്ചുറികളുണ്ട് കോലിയുടെ അക്കൗണ്ടില്‍. മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍.

Virat Kohli pips Shubman Gill for another record in greenfield stadium
Author
First Published Jan 15, 2023, 5:53 PM IST

തിരുവനന്തപുരം: ഏകദിന കരിയറിലെ 46-ാം സെഞ്ചുറിയാണ് വിരാട് കോലി ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 110 പന്തുകള്‍ മാത്രം നേരിട്ട താരം 166 റണ്‍സുമായി പുറത്താവാതെ നിന്നു. എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ഈ വര്‍ഷം കോലി നേടുന്ന രണ്ടാം ഏകദിന സെഞ്ചുറിയാണിത്. കഴിഞ്ഞ നാല് ഏകദിനത്തിനിടെ മൂന്ന് സെഞ്ചുറികളും കോലി സ്വന്തമാക്കി.

ഏകദിനത്തില്‍ 46 സെഞ്ചുറികളുണ്ട് കോലിയുടെ അക്കൗണ്ടില്‍. മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലും (116) സെഞ്ചുറി നേടിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ഗില്ലിന്റെ പേരിലായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇന്നത്തെ പ്രകടനത്തോടെ കോലിയുടെ പേരിലുമായി. ഗില്‍ രണ്ടാമതും. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സാണ് മൂന്നാമത്.

അതേസമയം, സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് യുവരാജ് രംഗത്തെത്തി. സെഞ്ചുറി നേടുന്നതിന് മുമ്പെ യുവരാജ്, ഗില്ലിനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു. നന്നായി കളിക്കുന്നുവെന്നും സെഞ്ചുറി പൂര്‍ത്തിയാക്കുവെന്നും യുവരാജ് കുറിച്ചിട്ടു. കോലിയും നന്നായി കളിക്കുന്നുവെന്നും യുവരാജ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മത്സരം കാണാന്‍ ആളില്ലാത്തതിലെ ആശങ്കയും യുവരാജ് പങ്കുവച്ചു. ഏകദിന ക്രിക്കറ്റ് മരിക്കുകയാണോയെന്നും യുവരാജ് ട്വീറ്റില്‍ ചോദിക്കുന്നു.

ഇരുവരുടേയും സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. രോഹിത് ശര്‍മ (42), ശ്രേയസ് അയ്യര്‍ (38) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കെ എല്‍ രാഹുല്‍ (7), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അക്‌സര്‍ പട്ടേല്‍ (2) കോലിക്കൊപ്പം പുറത്താവാതെ നിന്നു.

ക്ലാസും മാസുമായി കോലി- ഗില്‍ സഖ്യം; ശ്രീലങ്കയ്‌ക്കെതിരെ കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Follow Us:
Download App:
  • android
  • ios