ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇനി ഏഷ്യാ കപ്പില്‍ മാത്രമെ കോലിയെ കാണാനാകു. ഇതിനാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം കോലിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നാണ് ആരാധകര്‍ കരുതുന്നത്.
ലണ്ടന്‍: വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ചും ടീമിലെ സ്ഥാനത്തെക്കുറിച്ചുമെല്ലാം ആണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ടി20 പരമ്പരകളിലും പിന്നാലെ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ നിര്‍ണായക മൂന്നാം മത്സരത്തില്‍ കോലിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകരിപ്പോള്‍.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇനി ഏഷ്യാ കപ്പില്‍ മാത്രമെ കോലിയെ കാണാനാകു. ഇതിനാല്‍ നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരം കോലിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണെന്നാണ് ആരാധകര്‍ കരുതുന്നത്.
ഇതിനിടെ വിമര്‍ശകര്‍ക്ക് ഒറ്റവാക്കില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോലി. പ്രചോദനാത്മകമായ ഒരു ചിത്രത്തിന് അടുത്തിരിക്കുന്ന തന്‍റെ ചിത്രം പങ്കുവെച്ച കോലി കാഴ്ചപ്പാട് എന്ന് മാത്രമാണ് അടിക്കുറിപ്പായി കുറിച്ചത്. ഞാന്‍ വീണിരുന്നെങ്കിലോ, ഓ പ്രിയേ നീ പറന്നുയര്‍ന്നെങ്കിലോ എന്നെഴുതിയ പക്ഷിയുടെ ചിത്രത്തിനൊപ്പമാണ് കോലിയുടെ ട്വീറ്റ്.
ബാബറിന്‍റെ പിന്തുണക്ക് ഒടുവില്‍ മറുപടി നല്‍കി വിരാട് കോലി
നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിലും തിളങ്ങാനായില്ലെങ്കില്‍ ടി20 ലോകകപ്പ് ടീമില്‍ വിരാട് കോലിയുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെടും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ടീം മാനേജ്മെന്‍റിന്‍റെയും പൂര്‍ണ പിന്തുണ ഉണ്ടെങ്കിലും മൂന്ന് വര്‍ഷമായി വിരാട് കോലി സെഞ്ചുറി നേടിയിട്ട് എന്നത് ആരാധകര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല.
ദീപക് ഹൂഡയും സഞ്ജു സാംസണും അടക്കമുള്ള യുവതാരങ്ങള്‍ ലഭിച്ച അവസരങ്ങളില്‍ തിളങ്ങുമ്പോള്‍ കോലിക്ക് മങ്ങിയ ഫോമില്‍ അധികകാലം ടീമില്‍ തുടാരാനാവില്ലെന്നാണ് വിലയിരുത്തല്‍. കോലിയുടെ ഫോം നഷ്ടത്തിനെതിരെ മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. മുന്‍ നായകതന്‍ കപില്‍ ദേവാണ് കോലിക്കെതിരെ ഏറ്റവും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയത്.