പാകിസ്ഥാന്റെ മുട്ടിടിപ്പിക്കുന്നതാണ് ആ റെക്കോര്‍ഡുകള്‍. ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്‌സില്‍ 311 റണ്‍സാണ് കോലി നേടിയത്. 77.75 ശരാശരിയിലാണ് നേട്ടം. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.
മുംബൈ: ഏഷ്യാ കപ്പിലൂടെ വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൂന്ന് വര്‍ഷത്തോളമായി അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി പോലും നേടാന്‍ സാധിച്ചിട്ടില്ല. ടി20 ലോകകപ്പിന് മുമ്പ് അദ്ദേഹം ടീമില്‍ തിരിച്ചെത്തേണ്ടത് ടീം ഇന്ത്യയുടെ ആവശ്യമാണ്. ഈ മാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫോമിലല്ലെങ്കില്‍ പോലും കോലിക്ക് തകര്‍പ്പന്‍ റെക്കോര്‍ഡാണ് പാകിസ്ഥാനെതിരെ.
പാകിസ്ഥാന്റെ മുട്ടിടിപ്പിക്കുന്നതാണ് ആ റെക്കോര്‍ഡുകള്‍. ഇതുവരെ കളിച്ച ഏഴ് ഇന്നിംഗ്‌സില്‍ 311 റണ്‍സാണ് കോലി നേടിയത്. 77.75 ശരാശരിയിലാണ് നേട്ടം. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. മൂന്ന് മത്സരങ്ങളില്‍ കോലി പ്ലയര്‍ ഓഫ് ദാ മാച്ചും കോലിയായിരുന്നു. ടി20 ലോകകപ്പിലാണ കോലി അവസാനമായി പാകിസ്ഥാനെതിരെ കളിച്ചത്. ഇന്ത്യ പത്ത് വിക്കറ്റിന് തോറ്റ മത്സരത്തില്‍ കോലി 57 റണ്‍സുമായി ടോപ് സ്‌കോറാറായിരുന്നു.
ഇന്ത്യ- പാകിസ്ഥാന്‍ ടി20യില്‍ 200ല്‍ കൂടുതല്‍ റണ്‍സ് നേടിയ ഏക താരവും കോലി തന്നെയാണ്. ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ യുവരാജ് സിംഗാണ് റണ്‍വേട്ടയില്‍ രണ്ടാമത്. 155 റണ്‍സാണ് യുവരാജിന്റെ സമ്പാദ്യം. മുന്‍ ഇടങ്കയ്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ 139 റണ്‍സോടെ മൂന്നാം സ്ഥാനത്തുണ്ട്. ഐസിസിയുടെ വിവിധ ടൂര്‍ണമെന്റുകളുമെടുത്താല്‍ (ടി20, ഏകദിനം) പാകിസ്ഥാനെതിരെ അഞ്ചു തവണ കോലി പ്ലെയര്‍ ഓഫ് ദി മാച്ചായി. ഇത്രയും പുരസ്‌കാരം നേടിയ മറ്റൊരു താരമില്ല.
ശരാശരിയുടെ കാര്യത്തിലും കോലി തന്നെയാണ് മുന്നില്‍. ലോക താരങ്ങളില്‍ മറ്റാര്‍ക്കും 70 ശരാശരി അവകാശപ്പെടാനില്ല. മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സന്‍ (69.60), സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (45.52). ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍ (35.58), ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (34.64) എന്നിവരാണ് ശരാശരിയുടെ കാര്യത്തില്‍ കോലിയുടെ പിറകിലുള്ളവര്‍.
ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ഇതേ വേദിയിലാണ് ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ പത്ത് വിക്കറ്റിന് പാകിസ്ഥാനോട് പരാജയപ്പെട്ടത്.
