ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ന്നാ​മ​തു​ള്ള ടോ​ട്ട​ൻ​ഹാം ഹോ​ട്സ്പ​ർ താ​ര​ങ്ങ​ളുടെ ക്രി​ക്ക​റ്റ് കളി ട്വിറ്ററില്‍ ട്രെന്‍റിം​ഗായിരുന്നു. ഡ്ര​സിം​ഗ് റൂ​മി​ൽ ഹാ​രി കെ​യ്നും ടീ​മം​ഗ​ങ്ങ​ളും ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന വീ​ഡി​യോ​ ടോ​ട്ട​നം തന്നെയാണ് ആദ്യം പുറത്തുവിട്ടത്. 

അ​തി​ൽ ഹാ​രി കെ​യ്ന്‍റെ മി​ന്നും ബാ​റ്റിം​ഗും ഇ​പ്പോ​ൾ‌ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. ബാ​റ്റിം​ഗ് വീ​ഡി​യോ പ​ങ്കു​വെ​ച്ച ഹാ​രി ഐ​പി​എ​ല്‍ ടീ​മാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​ര്‍ ടീ​മി​ല്‍ സ്ഥാ​നം തേ​ടു​ക​യും ചെ​യ്തു. 

"ടി20​യി​ല്‍ എ​ന്‍റെ മാ​ച്ച് വി​ന്നിം​ഗ് ക​ളി. അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ല്‍ ആ​ര്‍​സി​ബി​യി​ല്‍ എ​നി​ക്ക് സ്ഥാ​ന​മു​ണ്ടാ​കു​മോ?' ഹാ​രി ട്വീ​റ്റ് ചെ​യ്തു. ആ​ര്‍​സി​ബി​യേ​യും കോ​ഹ്‌​ലി​യേ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ഹാ​രി കെ​യ്ന്‍റെ ട്വീ​റ്റ്. കൗ​ണ്ട​ര്‍ അ​റ്റാ​ക്കിം​ഗ് ബാ​റ്റ്‌​സ്മാ​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് കെ​യ്‌​നി​ന് കോ​ഹ്‌​ലി ന​ല്‍​കു​ന്ന മ​റു​പ​ടി. കെ​യ്ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​നെ കോ​ലി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ഇം​ഗ്ല​ണ്ട് സൂ​പ്പ​ർ താ​ര​മാ​യ ഹാ​രി കെ​യ്നും ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോലി​യും സു​ഹൃ​ത്തു​ക്ക​ളാ​ണ്. 2019 ലോ​ക​ക​പ്പി​നെ​ത്തി​യ കോ​ഹ്ലി കെ​യ്നെ സ​ന്ദ​ർ​ശി​ക്കു​ക​യും സൗ​ഹൃ​ദം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.