അവസാന ദിവസം ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 35-ാം ഓവറില്‍ ട്രാവിസ് ഹെഡിനെതിരെ അശ്വിന്‍ എല്‍ബിഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ മലയാളി അമ്പയര്‍ നിതിന്‍ മേനോന്‍ അശ്വിന്‍റെ അപ്പീല്‍ നിരസിച്ച് നോട്ടൗട്ട് വിധിച്ചു

അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിവസം വിജയപ്രതീക്ഷയുമായാണ് ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ പിച്ചില്‍ നിന്ന് കാര്യമായ ടേണോ ബൗണ്‍സോ ലഭിക്കാതിരിക്കുകയും ഓസ്ട്രേലിയന്‍ ബാറ്റര്‍മാരയ ട്രാവിസ് ഹെഡും മാര്‍നസ് ലാബുഷെയ്നും അവസരങ്ങളൊന്നും നല്‍കാതെ അമിത പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തതോടെ മത്സരം വിരസ സമനിലയായി.

ടെസ്റ്റിന്‍റെ അവസാന ദിവസം ആദ്യ സെഷനില്‍ ഓസീസിന്‍റെ നൈറ്റ് വാച്ച്‌മാന്‍ ആയിരുന്ന മാത്യു കുനെമാന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് വീഴ്ത്താനായത്. അതും അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തില്‍. അശ്വിന്‍റെ പന്തില്‍ എല്‍ബിഡബ്ല്യു ആയെന്ന് അമ്പയര്‍ വിധിച്ചപ്പോള്‍ റിവ്യു എടുക്കാതെ കുനെമാന്‍ മടങ്ങി. എന്നാല്‍ പിന്നീട് റീ പ്ലേകളില്‍ പന്ത് സ്റ്റംപില്‍ കൊള്ളില്ലെന്ന് വ്യക്തമായി. അവസാന സെഷനില്‍ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് അക്സര്‍ വീഴ്ത്തിയതാണ് അവസാന ദിവസം ഇന്ത്യക്ക് ലഭിച്ച രണ്ടാമത്തെ വിക്കറ്റ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത നഷ്ടം! ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ നഷ്ടപ്പെടാന്‍ സാധ്യത

അവസാന ദിവസം ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 35-ാം ഓവറില്‍ ട്രാവിസ് ഹെഡിനെതിരെ അശ്വിന്‍ എല്‍ബിഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ മലയാളി അമ്പയര്‍ നിതിന്‍ മേനോന്‍ അശ്വിന്‍റെ അപ്പീല്‍ നിരസിച്ച് നോട്ടൗട്ട് വിധിച്ചു. ഈ സമയം ഹെഡ് അര്‍ധസെഞ്ചുറിയോട് അടുത്തായിരുന്നു. എന്നാല്‍ അമ്പയര്‍ അപ്പീല്‍ നിരസിച്ചതിന് പിന്നാലെ സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന വിരാട് കോലി നിതിന്‍ മേനോനെ നോക്കി ഞാനായിരുന്നു ബാറ്ററെങ്കില്‍ അപ്പോഴെ ഔട്ട് വിളിച്ചേനെ എന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു. കോലിയുടെ കമന്‍റ് കേട്ട് ചിരിയോടെ നിതിന്‍ മേനോന്‍ ഔട്ടെന്ന പോലെ വിരലുയര്‍ത്തി കോലിക്ക് മറുപടി നല്‍കുകയും ചെയ്തു.

Scroll to load tweet…

വിരാട് കോലിക്കെതിരെ നിതിന്‍ മേനോന്‍ പക്ഷപാതപരമായി തീരുമാനമെടുക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ മുമ്പ് പലപ്പോഴും ആരാധകര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. രോഹിത് ശര്‍മക്ക് അനുകൂലമായും വിരാട് കോലിക്ക് എതിരെയുമാണ് നിതിന്‍ മേനോന്‍ പലപ്പോഴും തീരുമാനങ്ങള്‍ എടുക്കാറുള്ളതെന്ന് മൂന്നാം ടെസ്റ്റില്‍ രോഹിത് ആദ്യ ഓവറില്‍ തന്നെ ക്യാച്ചില്‍ നിന്നും എല്‍ബിഡബ്ല്യുവില്‍ നിന്നും രക്ഷപ്പെട്ടപ്പോഴും ആരാധകര്‍ ആരോപിച്ചിരുന്നു.