Asianet News MalayalamAsianet News Malayalam

സച്ചിന്‍-സെവാഗ് സഖ്യത്തെ മറികടന്ന് രോഹിത്തും കോലിയും

114 ഇന്നിംഗ്സുകളില്‍ 31 അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകയര്‍ത്തിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ് സഖ്യത്തെയാണ് കോലി-രോഹിത് സഖ്യം ഇന്നലെ മറികടന്നത്.

Virat Kohli-Rohit Sharma surpass Sachin Tendulkar-Virender Sehwag
Author
Trinidad and Tobago, First Published Aug 12, 2019, 1:42 PM IST

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കിയ രോഹിത് ശര്‍മ-വിരാട് കോലി സഖ്യത്തിന് ഇന്ത്യന്‍ റെക്കോര്‍ഡ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്ന രണ്ടാമത്തെ ബാറ്റിംഗ് സഖ്യമായി രോഹിത്-കോലി ജോഡി. 77 ഇന്നിംഗ്സുകളില്‍ രോഹിത്-കോലി സഖ്യത്തിന്റെ 32-ാം അര്‍ധസെഞ്ചുറി കൂട്ടുകെട്ടായിരുന്നു ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ.

114 ഇന്നിംഗ്സുകളില്‍ 31 അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകയര്‍ത്തിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ് സഖ്യത്തെയാണ് കോലി-രോഹിത് സഖ്യം ഇന്നലെ മറികടന്നത്. 176 ഇന്നിംഗ്സുകളില്‍ 55 തവണ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടുള്ള സൗരവ് ഗാംഗുലി-സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ജോഡിയാണ് ഇനി രോഹിത്തിനും കോലിക്കും മുമ്പിലുള്ളത്. ഓപ്പണിംഗ് പങ്കാളിയായ ശിഖര്‍ ധവാനുമൊത്ത് 106 ഇന്നിംഗ്സുകളില്‍ 29 തവണ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടുണ്ട് രോഹിത് ശര്‍മ.

87 ഇന്നിംഗ്സുകളില്‍ 29 തവണ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടുള്ള രാഹുല്‍ ദ്രാവിഡ്-സൗരവ് ഗാംഗുലി സഖ്യമാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും പതിവു ഫോമിലേക്ക് എത്താന്‍ രോഹിത്തിനായിരുന്നില്ല. 18 റണ്‍സെടുത്ത്  രോഹിത് പുറത്തായപ്പോള്‍ 120 റണ്‍സുമായി കോലി ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായി.

Follow Us:
Download App:
  • android
  • ios