ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. അതേ ലോകകപ്പില്‍ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്.

മുംബൈ: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം വിരാട് കോലിക്ക് സ്വന്തം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ (673) റെക്കോര്‍ഡാണ് മറികടന്നത്. 2003 ലോകകപ്പിലായിരുന്നു സച്ചിന്റെ നേട്ടം. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ വ്യക്തിഗത സ്‌കോര്‍ 80 പിന്നിട്ടപ്പോള്‍ റെക്കോര്‍ഡ് കോലിയുടെ പേരിലായി. ഇക്കാര്യത്തില്‍ മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡന്‍ മൂന്നാമതായി. 2007ല്‍ ലോകകപ്പിലാണ് ഹെയ്ഡന്‍ ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്ത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ 648 റണ്‍സാണ് രോഹിത് നേടിയത്. അതേ ലോകകപ്പില്‍ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ അഞ്ചാമത്. ടി20 ലോകകപ്പില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും കോലിയാണ്. 2016 ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയത്. ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സും കോലിയുടെ പേരില്‍. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 558 റണ്‍സാണ് കോലി അടിച്ചെടുത്തത്.

ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാവും കോലിക്ക് സാധിച്ചു. ഇന്ന് റിക്കി പോണ്ടിംഗിനെയാണ് (13,704)യാണ് കോലി മറികടന്നത്. നിലവില്‍ മൂന്നാമനാണ് കോലി. സച്ചിന്‍ (18426), കുമാര്‍ സംഗക്കാര (14234) എന്നിവരാണ് കോലിയുടെ മുന്നില്‍. സനത് ജയസൂര്യ (13430) അഞ്ചാമത്. 

ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലി ഇപ്പോള്‍ ഒന്നാമനാണ്. ഇന്നത്തെ മത്സരത്തിന് മുമ്പ് 594 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഡി കോക്കിന് 591 റണ്‍സാണുള്ളത്. ഇന്ത്യക്കൊപ്പം ദക്ഷണാഫ്രിക്കയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മ നാലാമനാണ്. 10 ഇന്നിംഗ്‌സില്‍ നിന്ന് 550 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

ആരാധകര്‍ക്ക് ആശങ്ക! ശുഭ്മാന്‍ ഗില്ലിന് ഇനി ബാറ്റിംഗിനെത്താന്‍ കഴിയുമോ? ക്രിക്കറ്റ് നിയമം പറയുന്നതിങ്ങനെ