Asianet News MalayalamAsianet News Malayalam

'കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം'; കര്‍ഷക സമരത്തില്‍ പ്രതികരണവുമായി കോലി

''അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്''- വിരാട് കോലി ട്വീറ്റ് ചെയ്തു.
 

Virat Kohli tweets on Farmers Protest
Author
New Delhi, First Published Feb 3, 2021, 11:41 PM IST

ദില്ലി: കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. മുന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നാലെയാണ് വിരാട് കോലിയും നിലപാട് വ്യക്തമാക്കിയത്. 'അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'- വിരാട് കോലി ട്വീറ്റ് ചെയ്തു.

കര്‍ഷക സമരത്തില്‍ ആദ്യമായാണ് വിരാട് കോലി അഭിപ്രായം പറയുന്നത്. പോപ് ഗായിക റിഹാന, മിയ ഖലീഫ, മീന ഹാരിസ്, ഗ്രെറ്റ് തുന്‍ബെര്‍ഗ് എന്നിവര്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇതില്‍ എതിര്‍പ്പുമായാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാമെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ട എന്നുമായിരുന്നു സച്ചിന്റെ അഭിപ്രായം. തുടര്‍ന്ന് സച്ചിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. എല്ലാവരും ഒരുമിച്ച് കര്‍ഷക പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും അഭിപ്രായപ്പെട്ടു.
 

Follow Us:
Download App:
  • android
  • ios