ദില്ലി: കുപ്പി പൊട്ടാതെ, കറങ്ങിത്തിരിഞ്ഞ് കാലുകൊണ്ട് കുപ്പിയടപ്പ് തെറിപ്പിക്കുന്ന ബോട്ടില്‍ ക്യാപ് ചലഞ്ചിന് വിരാട് കോലിയുടെ ട്വിസ്റ്റ്. ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങും ശിഖര്‍ ധവാനും ബോള്‍ ഉപയോഗിച്ച് ചലഞ്ച് സ്വീകരിച്ചപ്പോള്‍ ബാറ്റ് ഉപയോഗിച്ചായിരുന്നു കോലിയുടെ പ്രകടനം.

കോലിയുടെ ബോട്ടില്‍ ക്യാപ് ചലഞ്ചിന് രവി ശാസ്ത്രിയുടെ ശബ്ദപശ്ചാത്തലം കൂടിയായതോടെ വീഡിയോ ഹിറ്റായി. കൈ ഉപയോഗിച്ച് അല്ലാതെ ഒരു കുപ്പിയുടെ അടപ്പ് തുറക്കുക എന്നതാണ് ബോട്ടിൽ ക്യാപ് ചലഞ്ച്. ചിലർ കാലുപയോഗിച്ച് ചവിട്ടി തുറന്നപ്പോൾ മറ്റ് പലവഴികളും ഉപയോഗിച്ചവരും ഉണ്ട്. 

ഒരിക്കലും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ ലേറ്റായി ചെയ്യുന്നതെന്ന കുറിപ്പോടെയാണ് കോലി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.