ഗില്ലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും തമ്മില്‍ ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. അതിനിടെ, ബോളിവുഡ് താരം സാറാ അലി ഖാനുമായി ബന്ധപ്പെട്ടും ഗില്ലിന്‍റെ പേര് പറഞ്ഞു കേട്ടിരുന്നു.

ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ പരമ്പര തൂത്തൂവാരിയപ്പോള്‍ ബാറ്റിംഗില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി യുവതാരം ശുഭ്മാന്‍ ഗില്‍ മിന്നിത്തിളങ്ങി. മൂന്ന് മത്സര പരമ്പരയില്‍ ഗില്ലിന്‍റെ മൂന്നാം സെഞ്ചുറിയായിരുന്നു ഇത്. മത്സരത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗിനിടെ ഗ്യാലറിയിലിരുന്ന കാണികള്‍ ശുഭ്മാന്‍ ഗില്ലിനെ നോക്കി സാറാ വിളികളുമായി രംഗത്തെത്തി.

ഗില്ലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറും തമ്മില്‍ ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. അതിനിടെ, ബോളിവുഡ് താരം സാറാ അലി ഖാനുമായി ബന്ധപ്പെട്ടും ഗില്ലിന്‍റെ പേര് പറഞ്ഞു കേട്ടിരുന്നു. അതെന്തായാലും ഗ്യാലറിയിലിരുന്ന് കാണികള്‍ നമ്മുടെ ചേച്ചി എങ്ങനെയിരിക്കും, സാറയെ പോലെയിരിക്കും എന്ന് ഗില്ലിനെ നോക്കി ഉച്ചത്തില്‍ പാട്ട് പാടാന്‍ തുടങ്ങി.

Scroll to load tweet…

റായ്പൂരില്‍ നടന്ന രണ്ടാം മത്സരത്തിലും ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കാണികള്‍ സാറാ വിളികളുമായി കാണികള്‍ ഗല്ലിനെ വിളിച്ചെരുന്നെങ്കിലും യുവതാരം അത് കാര്യമാക്കാതെ ഫീല്‍ഡിംഗ് തുടര്‍ന്നു. എന്നാല്‍ ഇന്‍ഡോറില്‍ നടന്ന മൂന്നാം മത്സരത്തിനിടെ കാണികള്‍ സാറയെവെച്ച് പാട്ടു പാടാന്‍ തുടങ്ങിയതോടെ സര്‍ക്കിളിനികത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലിക്ക് പോലും ചിരി അടക്കാനായില്ല. കാണികളുടെ സാറാ വിളികളോട് ഇനിയും ഉച്ചത്തില്‍ വിളിക്കു എന്ന് വിരാട് കോലി ആംഗ്യം കാണിക്കുകയും ചെയ്തു. ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളില്‍ 360 റണ്‍സടിച്ച ഗില്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

Scroll to load tweet…
View post on Instagram
Scroll to load tweet…