ഇവരെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ സെവാഗ് ലോകത്തില്‍ ഇതിനെ കവച്ചുവെക്കുന്ന സന്തോഷങ്ങള്‍ അധികമൊന്നുമില്ലെന്നും വ്യക്തമാക്കി.
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീര സൈനികരുടെ മക്കള്‍ തന്റെ അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികന്‍ റാം വക്കീലിന്റെ മകന്‍ അര്‍പിത് സിംഗും, വിജയ് സോറംഗിന്റെ മകന്‍ ഗാരുല്‍ സോറംഗും തന്റെ അക്കാദമിയില്‍ ബാറ്റിംഗ് ബൗളിംഗ് പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ഇവരെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായി കരുതുന്നുവെന്ന് പറഞ്ഞ സെവാഗ് ലോകത്തില്‍ ഇതിനെ കവച്ചുവെക്കുന്ന സന്തോഷങ്ങള്‍ അധികമൊന്നുമില്ലെന്നും വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ആക്രമണത്തില്‍ മരിച്ച സൈകരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് താന്‍ ഏറ്റെടുക്കുമെന്ന് സെവാഗ് പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്‍പതോളം സൈനികരാണ് വീരമൃത്യു വരിച്ചത്. പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ആയിരുന്നു ഭീകരാക്രമണത്തിന് പിന്നില്‍.
