Asianet News MalayalamAsianet News Malayalam

രവി ശാസ്ത്രി കള്ളം പറയുന്നു; രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് സെവാഗ്

രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തന്റെ അഭിപ്രായം തേടിയിരുന്നില്ലെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

 

Virender Sehwag on ommission of rohit sharma from indian team
Author
Dubai - United Arab Emirates, First Published Nov 4, 2020, 8:49 PM IST

ദുബായ്: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പോര് മുറുകുന്നു. ഇപ്പോള്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മിറ്റി തന്റെ അഭിപ്രായം തേടിയിരുന്നില്ലെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

ശാസ്ത്രിയുടെ അഭിപ്രായം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സെവാഗ് പറയുന്നത്. ''സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെങ്കില്‍കൂടി രവി ശാസ്ത്രിക്ക് എല്ലാം അറിയാന്‍ കഴിയും. രോഹിത്തിന്റെ അവസ്ഥയെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം പറയുന്നത് വാസ്തവമാണെന്നും ഞാന്‍ കരുതുന്നില്ല. പറഞ്ഞത് എനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. രോഹിത്തിന്റെ അവസ്ഥയെ കുറിച്ച് സെലക്ഷന്‍ ക്മ്മിറ്റി കോച്ചുമായി ചര്‍ച്ച ചെയ്തുകാണും. ശാസ്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ രോഹിത്തിനെ ഒഴിവാക്കാനുള്ള തീരുമാനം എടുത്തുത്തിട്ടുണ്ടാവൂ.'' സെവാഗ് പറഞ്ഞു. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈയ്ക്കു വേണ്ടി രോഹിത് കഴിഞ്ഞ മല്‍സരത്തില്‍ കളിച്ചിരുന്നു. ഇനി പ്ലേഓഫ് മല്‍സരങ്ങളിലും അദ്ദേഹം ടീമിലുണ്ടാവും. താന്‍ ഫിറ്റാണെന്നാണ് രോഹിത് പറയുന്നത്. എങ്കില്‍ അദ്ദേഹത്തെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നുള്ളതാണ് എന്റെ ചോദ്യമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios