Asianet News MalayalamAsianet News Malayalam

Howzat Legends League : സെവാഗും യുവിയും ഹര്‍ഭജനും വീണ്ടും ഒരു ടീമില്‍! വരുന്നു ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ്

വിരമിച്ച താരങ്ങൾക്കുള്ള പ്രഥമ ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്

Virender Sehwag Yuvraj Singh Harbhajan Singh to play for India Maharajas in Howzat Legends League
Author
Muscat, First Published Jan 7, 2022, 10:23 AM IST

മസ്‌കറ്റ്: വീരേന്ദര്‍ സെവാഗും (Virender Sehwag) യുവ്‍രാജ് സിംഗും (Yuvraj Singh) ഹർഭജന്‍ സിംഗും (Harbhajan Singh) പത്താൻ സഹോദരന്മാരും (Yusuf Pathan, Irfan Pathan) അടങ്ങുന്ന ടീം ഇന്ത്യയെ ഒരിക്കൽ കൂടി കാണാൻ ആരാധകർക്ക് അവസരം. ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന് (Howzat Legends League Cricket) ഈ മാസം 20ന് ഒമാനിൽ ( Oman) തുടക്കമാകും. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് (Amitabh Bachchan) ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസിഡർ.

വിരമിച്ച താരങ്ങൾക്കുള്ള പ്രഥമ ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിൽ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, ഹർഭജൻ സിംഗ് എന്നിവരെ മുൻനിർത്തിയാണ് ഇന്ത്യൻ മഹാരാജ ടീം. ഇർഫാൻ പത്താനും യൂസഫ് പത്താനും പുറമെ ആർപി സിംഗ്, നയൻ മോംഗിയ, ബദരീനാഥ്, മുനാഫ് പട്ടേൽ തുടങ്ങിയ താരങ്ങളാണ് ഇന്ത്യക്കായി ഇറങ്ങുക. 

ഏഷ്യ ലയൺസ് ടീമിനായി പാകിസ്ഥാന്‍റെയും ശ്രീലങ്കയുടെയും ഇതിഹാസ താരങ്ങൾ കളത്തിലിറങ്ങും. സനത് ജയസൂര്യ, ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷൻ, കമ്രാൻ അക്‌മൽ, ചാമിന്ദ വാസ്, മിസ്ബ ഉൾഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമർ ഗുൽ, ഉപുൽ തരംഗ തുടങ്ങിയവരാണ് ടീമിലുള്ളത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് രാജ്യങ്ങളിലെ അടക്കം പ്രധാന താരങ്ങളെ ഉൾപ്പെടുത്തി റെസ്റ്റ് ഓഫ് ദ വേൾഡ് ടീമും ടൂർണമെന്‍റിനുണ്ട്. 

SA vs IND : പരമ്പര പിടിക്കാന്‍ കിംഗ് എത്തും; വിരാട് കോലി കേപ്‌ ടൗണില്‍ കളിക്കുമെന്ന് കെ എൽ രാഹുൽ

Follow Us:
Download App:
  • android
  • ios