വിഹാരി നയിക്കുന്ന എ ടീമില്‍ വിഷ്ണു വിനോദിനും സന്ദീപ് വാര്യര്‍ക്കും പുറമെ മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലുമുണ്ട്. ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരും എ ടീമിന്റെ ഭാഗമാണ്.

മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ മലയാളി താരങ്ങളായ വിഷ്ണു വിനോദും സന്ദീപ് വാര്യരും ദേവ്‌ധര്‍ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യ എ ടീമില്‍ ഇടം നേടി. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുക. ഹനുമാ വിഹാരി, പാര്‍ഥിവ് പട്ടേല്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരാണ് യഥാക്രമം എ, ബി, സി ടീമുകളെ നയിക്കുക. ഈ മാസം 31 മുതല്‍ നവംബര്‍ നാലുവരെ റാഞ്ചിയിലാണ് ടൂര്‍ണമെന്റ്.

വിഹാരി നയിക്കുന്ന എ ടീമില്‍ വിഷ്ണു വിനോദിനും സന്ദീപ് വാര്യര്‍ക്കും പുറമെ മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലുമുണ്ട്. ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരും എ ടീമിന്റെ ഭാഗമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ വിഷ്ണു വിനോദ് എട്ട് കളികളില്‍ മൂന്ന് സെഞ്ചുറിയടക്കം 508 റണ്‍സടിച്ചിരുന്നു.

ദേവ്‌ധര്‍ ട്രോഫിക്കുള്ള ടീമുകളും അംഗങ്ങളും

India A: Hanuma Vihari (c), Devdutt Padikkal, A R Easwaran, Vishnu Vinod, Amandeep Khare, Abhishek Raman, Ishan Kishan (wk), Shahbaz Ahmed, Ravi Bishnoi, Ravichandran Ashwin, Jaydev Unadkat, Sandeep Warrier, Siddarth Kaul, Bhargav Merai

India B: Parthiv Patel (c&wk), Priyank Panchal, Yashasvi Jaiswal, Baba Aparajith, Kedar Jadhav, Ruturaj Gaekwad, Shahbaz Nadeem, Anukul Roy, K Gowtham, Vijay Shankar, Mohammed Siraj, Rush Kalaria, Yarra Prithviraj, Nitish Rana

India C: Shubman Gill (c), Mayank Agarwal, Anmolpreet Singh, Suryakumar Yadav, Priyam Garg, Dinesh Karthik (wk), Axar Patel, Mayank Markande, Jalaj Saxena, Avesh Khan, Dhawal Kulkarni, Ishan Porel, D G Pathania, Virat Singh