വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിന് മുന്നോടിയായി കേരള ക്രിക്കറ്റ് ടീം ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങൾ കളിക്കും. വിഷ്ണു വിനോദ് നയിക്കുന്ന ടീമിൽ സച്ചിൻ ബേബി, ജലജ് സക്സേന തുടങ്ങിയ പ്രമുഖ താരങ്ങളും ഉൾപ്പെടുന്നു. സെപ്റ്റംബർ 11 മുതൽ 17 വരെ ശ്രീനഗറിലാണ് മത്സരങ്ങൾ നടക്കുക.
തിരുവനന്തപുരം: വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണ് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെതിരെ പരിശീലന മത്സരങ്ങള്‍ കളിക്കും. ശ്രീനഗറില്‍ സെപ്റ്റംബര്‍ 11 മുതല്‍ 17 വരെയുള്ള തീയതികളിലായി രണ്ട് മത്സരങ്ങളാണ് കേരളം കളിക്കുക. വിഷ്ണു വിനോദാണ് കേരള ടീമിന്റെ ക്യാപ്റ്റന്‍. പരിചയസമ്പന്നരായ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അതിഥി താരങ്ങളായ ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക.
കേരള ക്രിക്കറ്റ് ലീഗിലും സമീപകാല ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അഭിഷേക് ജെ നായര്‍, വരുണ്‍ നയനാര്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ജലജ് സക്‌സേന, ആദിത്യ ആനന്ദ് സര്‍വാതെ, അനുരാജ് ജെ എസ്, അഭിജിത്ത് പ്രവീണ്‍ വി, ഏദന്‍ ആപ്പിള്‍ ടോം, അഖിന്‍ സത്താര്‍, പവന്‍ രാജ്, ഇബ്‌നുല്‍ അഫ്താബ്, വൈശാഖ് ചന്ദ്രന്‍.

