Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ ആ താരമെന്ന് ലക്ഷ്മണ്‍

മത്സരശേഷം കുബ്ലെ എന്നോട് പറഞ്ഞത്, ഞാന്‍ താങ്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. നല്ല ബാക് ഫൂട്ട് കളിക്കാരനാണെന്നും. അതുകൊണ്ടാണ് അത്തരമൊരു പന്തെറിഞ്ഞത് എന്നായിരുന്നു.

VVS Laxman names Indias biggest match-winner
Author
Hyderabad, First Published Nov 18, 2019, 3:20 PM IST

ഹൈദരാബാദ്: ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍ അനില്‍ കുംബ്ലെ ആണെന്ന് വിവിഎസ് ലക്ഷ്മണ്‍. ഒപ്പം കളിച്ചവരിലും ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന് പറയാവുന്നത് കുംബ്ലെ ആണെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബിക്കായി കളിക്കുമ്പോഴാണ് കുംബ്ലെയെ ആദ്യമായി നേരിട്ടത്. അന്ന് എന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പന്ത് പാഡില്‍ തട്ടിയ ശബ്ദം എനിക്കിപ്പോഴും മറക്കാനാവില്ല. അതിന് തൊട്ടു മുമ്പത്തെ പന്ത് ബാക് ഫൂട്ടില്‍ ഞാന്‍ നല്ല രീതിയില്‍ കളിച്ചിരുന്നു. എന്നാല്‍ കുംബ്ലെയുടെ അടുത്ത പന്ത് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ എന്റെ പാഡില്‍ കൊണ്ടു.

VVS Laxman names Indias biggest match-winnerഞാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. മത്സരശേഷം കുബ്ലെ എന്നോട് പറഞ്ഞത്, ഞാന്‍ താങ്കളെക്കുറിച്ച് കേട്ടിട്ടുണ്ട്. നല്ല ബാക് ഫൂട്ട് കളിക്കാരനാണെന്നും. അതുകൊണ്ടാണ് അത്തരമൊരു പന്തെറിഞ്ഞത് എന്നായിരുന്നു. 1993ല്‍ ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍വെച്ച് ജവഗല്‍ ശ്രീനാഥിന്റെയും വെങ്കടപതി രാജുവിന്റെയും സാന്നിധ്യത്തിലാണ് താന്‍ ആദ്യമായി കുംബ്ലെയെ കണ്ടതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യക്കായി 134 ടെസ്റ്റില്‍ കളിച്ച ലക്ഷ്മണിനൊപ്പം 84 ടെസ്റ്റിലും അനില്‍ കുംബ്ലെയും ഉണ്ടായിരുന്നു. 2006-2008 കാലയളവില്‍ കുംബ്ലെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും ലക്ഷ്മണ്‍ കളിച്ചു. ഇന്ത്യക്കായി ടെസ്റ്റില്‍ 619 വിക്കറ്റുകളാണ് കുംബ്ലെ സ്വന്തമാക്കിയത്.

Follow Us:
Download App:
  • android
  • ios