1999ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്‌ഡ് ടെസ്റ്റിലായിരുന്നു അത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമായിരുന്നു ആ സമയം ഇന്ത്യക്കായി ക്രീസിലുണ്ടായിരുന്നത്. ഗാംഗുലിക്കെതിരെ എറൗണ്ട് ദ് സ്റ്റംപിലാണ് വോണ്‍ പന്തെറിഞ്ഞിരുന്നത്. സച്ചിന്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഗാംഗുലിക്കെതിരെ മൂന്നോ നാലോ പന്തുകള്‍ ഓഫ് സ്റ്റംപിന് പുറത്തെ ഫുട്ട് മാര്‍ക്ക് ലക്ഷ്യമാക്കി വോണ്‍ എറിഞ്ഞു.
മെല്‍ബണ്‍: അരാധകരെ ഞെട്ടിച്ച സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) അപ്രതീക്ഷിത മരണത്തിന് പിന്നാലെ വോണിന്‍റെ ഓര്‍മകള്‍ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. കളിക്കാരും കമന്‍റേറ്റര്‍മാരും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ പങ്കുവെക്കുന്ന കഥകളില്‍ രസകരമായ നിരവധി മുഹൂര്‍ത്തങ്ങളും സംഭവവികാസങ്ങളുമുണ്ട്. അത്തരത്തില്‍ വോണിന്‍റെ രസകരമായൊരു സംഭാഷണം ഓര്‍ത്തെടുക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ താരം ഇയാന്‍ ചാപ്പല്‍(Ian Chappell). 'ഷെയ്ന്‍' എന്ന ഡോക്യുമെന്‍ററിയിലാണ് ചാപ്പല്‍ വോണിനെക്കുറിച്ചുളള രസകരമായൊരു ഓര്‍മ പങ്കുവെച്ചത്.
1999ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്‌ഡ് ടെസ്റ്റിലായിരുന്നു അത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമായിരുന്നു ആ സമയം ഇന്ത്യക്കായി ക്രീസിലുണ്ടായിരുന്നത്. ഗാംഗുലിക്കെതിരെ എറൗണ്ട് ദ് സ്റ്റംപിലാണ് വോണ്‍ പന്തെറിഞ്ഞിരുന്നത്. സച്ചിന്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു. ഗാംഗുലിക്കെതിരെ മൂന്നോ നാലോ പന്തുകള്‍ ഓഫ് സ്റ്റംപിന് പുറത്തെ ഫുട്ട് മാര്‍ക്ക് ലക്ഷ്യമാക്കി വോണ്‍ എറിഞ്ഞു.
അയാള്‍ വളരെ നേരത്തെ എന്‍റെ റെക്കോര്‍ഡ് മറികടന്നേനെ, അശ്വിന്‍റെ നേട്ടത്തെക്കുറിച്ച് കപില്‍
ചില പന്തുകള്‍ ഫൂട്ട് മാര്‍ക്കില്‍ പിച്ച് ചെയ്യാതിരുന്നതിനാല്‍ വോണിന് വേണ്ടത്ര ടേണ്‍ ചെയ്തില്ല. അതുകൊണ്ടുതന്നെ ഗാംഗുലി പന്തിനെ പാഡുവെച്ച് അനായാസം പ്രതിരോധിച്ചുകൊണ്ടിരുന്നു. മൂന്നോ നാലോ പന്തുകള്‍ ഗാംഗുലി ഇത്തരത്തില്‍ പാഡുവെച്ച് തട്ടിയകറ്റിയതോടെ വോണിന് ശരിക്കും ദേഷ്യം വന്നു. അതോടെ ഗാംഗുലിക്ക് അടുത്തെത്തി വോണ്‍ പറഞ്ഞു, സുഹൃത്തേ, നിങ്ങള്‍ പാഡുകൊണ്ട് പന്ത് മുട്ടിയിടുന്നന്നതും തടുത്തിടുന്നതും കാണാനല്ല ഗ്യാലറിയില്‍ 40000ത്തോളം പേര്‍ വന്നിരിക്കുന്നത്. അവര്‍ സച്ചിന്‍റെ ബാറ്റിംഗ് കാണാന്‍ വന്നവരാണ്. എന്തായാലും വോണിന്‍റെ പ്രകോപനം ശരിക്കും ഫലിച്ചു. ഒരോവറിനുശേഷം വോണിന്‍റെ ഫ്രണ്ട് ഫൂട്ടിലിറങ്ങി സിക്സ് അടിക്കാനുള്ള ഗാംഗുലിയുടെ ശ്രമം പാളി.ഗാംഗുലി വോണിന്‍റെ പന്തില്‍ സ്റ്റംപ്ഡ് ആയി പുറത്തായി.
ഷെയ്ന്‍ വോണിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, അസ്വാഭാവികത ഇല്ലെന്ന് തായ് പൊലീസ്
1999ല്‍ ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 3-0ന് അടിയറവെച്ചിരുന്നു. എന്നാല്‍ ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ ഗാംഗുലിയും സച്ചിനും അര്‍ധസെഞ്ചുറി നേടി. ഇരുവരെയും പുറത്താക്കിയതും പക്ഷെ വോണായിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് ഷെയ്ന്‍ വോണിനെ(52) തായ്‌ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു വോണ്‍. ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.