പാകിസ്ഥാന്‍റെ നടുവൊടിച്ചത് രോഹിത്തിന്‍റെ ആ ഒറ്റ തീരുമാനം, വെളിപ്പെടുപത്തി കുല്‍ദീപ് യാദവ്
പാക് ബാറ്റര്‍മാര്‍ എന്നെ സ്വീപ് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.എന്നാല്‍ അധികമായി ഒരോവര്‍ കൂടി എന്നോട് എറിയാന്‍ പറഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് കളിയുടെ ഗതി തിരിച്ചത്. ആ ഓവറില്‍ രണ്ട് വിക്കറ്റാണ് ഞാനെടുത്തത്. രോഹിത്തിന്‍റെ ആ തീരുമാനമാണ് പാകിസ്ഥാന്‍റെ നടുവൊടിച്ചത്.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒരു തീരുമാനമായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്. പാക് നായകന്‍ ബാബര്‍ അസമിനെ മുഹമ്മദ് സിറാജ് പുറത്താക്കിയതിന് പിന്നാലെ ഒരോവര്‍ കൂടി തന്നോട് പന്തെറിയാന്‍ പറഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് കളിതിരിച്ചതെന്നും കുല്‍ദീപ് പറഞ്ഞു.
പാക് ബാറ്റര്‍മാര്‍ എന്നെ സ്വീപ് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു.എന്നാല്‍ അധികമായി ഒരോവര്‍ കൂടി എന്നോട് എറിയാന്‍ പറഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനമാണ് കളിയുടെ ഗതി തിരിച്ചത്. ആ ഓവറില്‍ രണ്ട് വിക്കറ്റാണ് ഞാനെടുത്തത്. രോഹിത്തിന്‍റെ ആ തീരുമാനമാണ് പാകിസ്ഥാന്‍റെ നടുവൊടിച്ചത്.
പാകിസ്ഥാനെ ഇത്ര സ്കോറില്‍ ഒതുക്കാമെന്ന ഒരു പ്ലാനും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.270 റണ്‍സ് ആ പിച്ചില്‍ നല്ല സ്കോറാകുമായിരുന്നു.കാരണം പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നു. പിച്ചില്‍ നിന്ന് അസാധാരണ ടേണോ സ്വിംഗോ സീമോ ഒന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ബാറ്റര്‍ക്ക് അടിക്കാനുള്ള അവസരം നല്‍കാതെയും സിംഗിളുകള്‍ വഴങ്ങാതെയും കൃത്യമായ ലെങ്ത്തില്‍ പന്തെറിയുക എന്നത് പ്രധാനമായിരുന്നു.
ബാബറിനെ സിറാജ് പുറത്താക്കിയത് എന്‍റെ ബൗളിംഗിനെ തുണച്ചു. ഇഫ്തിഖര്‍ അഹമ്മദിനെ ബൗള്‍ഡാക്കിയ പന്ത് നേരത്തെ പ്ലാന്‍ ചെയ്തതല്ലെന്നും കുല്‍ദീപ് പറഞ്ഞു. അത് ഭാഗ്യം കൊണ്ട് കിട്ടിയ വിക്കറ്റാണ്. പാക് ബാറ്റര്‍മാര്‍ക്ക് എന്‍റെ പന്തുകള്‍ മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവര്‍ രണ്ട് മനസുകൊണ്ടാണ് തന്നെ നേരിട്ടതെന്നും കുല്‍ദീപ് യാദവ് പറഞ്ഞു. ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍(29 പന്തില്‍ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക