Asianet News MalayalamAsianet News Malayalam

വിപ്ലവം കൊണ്ടുവന്നത് സെവാഗല്ല; അതിനവകാശി മറ്റൊരാള്‍, മുന്‍ പാക് താരത്തെ പുകഴ്ത്തി വസിം അക്രം

സെവാഗ് കടന്ന് വരുന്നത് താമസിച്ചാണ്. എന്നാല്‍ 1999-2000 കാലഘട്ടത്തില്‍ അഫ്രീദി ടെസ്റ്റ് ഓപ്പണിംഗിന് പുതിയ മാനങ്ങള്‍ കൊണ്ട് വന്നിരുന്നു. 

wasim akram says former pak opener is ther reason for revolution in test cricket
Author
Karachi, First Published Mar 31, 2020, 3:01 PM IST

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറ്റിയ താരമാണ് ഇന്ത്യന്‍ ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗ്. ടെസ്റ്റായാലും ഏകദിനമായാലും താരം അതിവേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിട്ടാണ് ലോകം സെവാഗിനെ കാണുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം മാറ്റിയത് സെവാഗ് അല്ലെന്നാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ വസിം അക്രം പറയുന്നത്.

മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവം കൊണ്ടുവന്നതെന്നാണ് അക്രം പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''സെവാഗ് ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ്  അഫ്രീദി ടെസ്റ്റിലെ ഓപ്പണിംഗ് ബാറ്റിംഗിന് പുതിയ മാനങ്ങള്‍ നല്‍കിയിരുന്നു. സെവാഗ് കടന്ന് വരുന്നത് താമസിച്ചാണ്. എന്നാല്‍ 1999-2000 കാലഘട്ടത്തില്‍ അഫ്രീദി ടെസ്റ്റ് ഓപ്പണിംഗിന് പുതിയ മാനങ്ങള്‍ കൊണ്ട് വന്നിരുന്നു. 

അഫ്രീദി എനിക്കെതിരെ ബൗണ്ടറികള്‍ നേടുമായിരുന്നു. എന്നാല്‍ അയാളുടെ വിക്കറ്റുകളെടുക്കാനും എനിക്ക് അറിയാമായിരുന്നു. മോശം പന്തുകള്‍ അനായാസം സിക്‌സറുകള്‍ പറത്താനും അഫ്രീദി വിദഗ്ദ്ധനായിരുന്നു.'' അക്രം അവസാനിപ്പിച്ചു.

Follow Us:
Download App:
  • android
  • ios