വണ്‍ഡൗണായി 100-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ക്കാണ് ജാഫര്‍ ഇടം നല്‍കിയത്. വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെ നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ജാഫറിന്‍റെ ടീമിലുണ്ട്.
മുംബൈ: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ദില്ലിയില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും കെ എസ് ഭരതും പുറത്തുപോകുമോ അതോ വിജയിച്ച ടീമിനെ നിലനിര്‍ത്തുമോ എന്നത് നാളെ ടോസ് സമയത്ത് മാത്രമെ അറിയാന്‍ കഴിയു.
ഇതിനിടെ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ജാഫര്‍ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ജാഫര്‍ തെരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവനില്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ഇടമില്ല. കെ എല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ജാഫര്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം നിര്‍ദേശിക്കുന്നത്.
ബാസ്‌ബോളിന് പിന്നാലെ ജോ റൂട്ടും, പക്ഷേ വിക്കറ്റ് പോയി; രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍- വീഡിയോ
വണ്‍ഡൗണായി 100-ാം ടെസ്റ്റ് കളിക്കുന്ന പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ക്കാണ് ജാഫര്‍ ഇടം നല്‍കിയത്. വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെ നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ജാഫറിന്‍റെ ടീമിലുണ്ട്.
ശ്രേയസ് അയ്യര്‍ക്ക് പരിക്കായതിനാല്‍ നാഗ്പൂര്‍ നടന്ന ആദ്യ ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവാണ് മധ്യനിരയില്‍ കളിച്ചത്. മിന്നുന്ന ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് പകരം വൈസ് ക്യാപ്റ്റന്‍ കൂടിയായ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ കളിച്ചത്. 20 റണ്‍സെടുത്ത് പുറത്തായ രാഹുലും 12 റണ്‍സെടുത്ത് പുറത്തായ സൂര്യയും ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം കളിച്ച ടെസ്റ്റുകളില്‍ എട്ട് ഇന്നിംഗ്സുകളില്‍ 17.12 ബാറ്റിംഗ് ശരാശരി മാത്രമാണ് രാഹുലിനുള്ളത്. ഇതുവരെ കളിച്ച 46 ടെസ്റ്റുകളില്‍ 13 ഫിഫ്റ്റിയും ഏഴ് സെഞ്ചുറിയും നേടിയ രാഹുല്‍ 2624 റണ്‍സാണ് നേടിയത്.