ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയെ 'തല' എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറ്. ഇതുമായി ബന്ധപ്പെടുത്തിയാണ് ജാഫര്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനിട്ടത്.
ചെന്നൈ: വിവിധ സീസണുകളില്‍ പല വിധത്തിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട് മുന്‍ ഇന്ത്യന്‍ താരം എം എസ് ധോണി. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ തല മൊട്ടയടിച്ച ധോണിയുടെ ഫോട്ടോ വൈറലായിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പുതിയ പരസ്യ ചിത്രത്തിന് വേണ്ടിയാണ് ധോണി തല മൊട്ടയടിച്ചത്.
ഈ ചിത്രം സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടു. പിന്നാലെ വിസ്ഡണ്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്ററര്‍ അക്കൗണ്ടിലും ഈ ചിത്രം കാണുകയുണ്ടായി. അതോടൊപ്പം ഈ ചിത്രത്തിന് ക്യാപ്ഷനിടാമോയെന്നും വിസ്ഡണ്‍ ചോദിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസിം ജാഫര്‍ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'തലൈ ലാമ' എന്നാണ് ജാഫര്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. എന്തായാലും ഫോട്ടോയും ക്യാപ്ഷനും വൈറലായി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയെ 'തല' എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കാറ്. ഇതുമായി ബന്ധപ്പെടുത്തിയാണ് ജാഫര്‍ ഫോട്ടോയ്ക്ക് ക്യാപ്ഷനിട്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അടുത്ത ഏപ്രില്‍ ഒമ്പതിനാണ് ഐപിഎല്‍ ആരംഭിക്കുന്നത്.
