ഇതിനിടെ ലോകകപ്പ് ടീമില്‍ സൂര്യകുമാര്‍ യാദവിന് അല്ല മറ്റൊരു താരത്തിനാണ് ഇടം നല്‍കേണ്ടതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. സൂര്യകുമാര്‍ യാദവിന് പകരം യുവതാരം തിലക് വര്‍മയെ ലോകകപ്പ് ടീമിലെടുക്കണമെന്നാണ് വസീം ജാഫര്‍ പറയുന്നത്.

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാതെ സെലക്ടര്‍മാര്‍ സസ്പെന്‍സ് നിലനിര്‍ത്തുമ്പോള്‍ ലോകകപ്പ് ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. സെലക്ടര്‍മാര്‍ ലോകകപ്പ് ടീം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഏഷ്യാ കപ്പില്‍ കളിക്കുന്ന യുവതാരം തിലക് വര്‍മ, പേസര്‍ പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കിയാകും ടീമെന്നും കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ലോകകപ്പ് ടീമിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

ഇതിനിടെ ലോകകപ്പ് ടീമില്‍ സൂര്യകുമാര്‍ യാദവിന് അല്ല മറ്റൊരു താരത്തിനാണ് ഇടം നല്‍കേണ്ടതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം വസീം ജാഫര്‍. സൂര്യകുമാര്‍ യാദവിന് പകരം യുവതാരം തിലക് വര്‍മയെ ലോകകപ്പ് ടീമിലെടുക്കണമെന്നാണ് വസീം ജാഫര്‍ പറയുന്നത്.

ലോകകപ്പ് ടീമില്‍ നിന്ന് പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കുമെന്ന് ഏകദേശം ഉറപ്പാണെന്നും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരിലൊരാള്‍ മാത്രമെ 15 അംഗ ടീമിലെത്തൂവെന്നും ജാഫര്‍ പറഞ്ഞു. കടുപ്പമേറിയ തീരുമാനമാണെങ്കിലും സൂര്യകുമാറിന് പകരം തിലക് വര്‍മക്ക് ലോകകപ്പ് ടീമില്‍ അവസരം നല്‍കണം. ഏകദിന ക്രിക്കറ്റില്‍ കളിച്ചിട്ടില്ലെങ്കിലും തിലകിന്‍റെ ബാറ്റിംഗ് ശൈലി ഏകദിനത്തിന് അനുയോജ്യമാണ്. ഇത്രയേറെ അവസരം ലഭിച്ചിട്ടും സൂര്യകുമാര്‍ യാദവിന് ഏകദിന ക്രിക്കറ്റിന്‍റെ ശൈലിയിലേക്ക് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും ജാഫര്‍ പറഞ്ഞു.

ഏഷ്യാ കപ്പില്‍ ഇന്ന് എന്തുകൊണ്ട് ബുമ്ര കളിക്കുന്നില്ല? വിട്ടുനില്‍ക്കുന്നതിലുള്ള കാരണം വ്യക്തം

ലോകകപ്പിന് മുമ്പ് ജസ്പ്രീത് ബുമ്രയുടെ കായികക്ഷമതയുടെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്ക് നിലവില്‍ ആശങ്കയുള്ളതെന്നും ബുമ്രക്ക് പത്തോവര്‍ തികച്ച് എറിയാനാവുമോ എന്നാണ് നോക്കേണ്ടതെന്നും ജാഫര്‍ പറഞ്ഞു. കെ എല്‍ രാഹുല്‍ കായികക്ഷമത തെളിയിച്ച് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഏഷ്യാ കപ്പില്‍ ഇന്ന് നേപ്പാളിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നും ജാഫര്‍ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക