ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ സമീപനം സ്വീകരിക്കണമെന്നാണ് വോണ്‍ പറയുന്നത്.

ലണ്ടന്‍: ബാസ്‌ബോളിനെ രൂക്ഷമായി വിമര്‍ശിച്ചവരില്‍ ഒരാളാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ ബാസ്‌ബോളിന് വലിയ സാധ്യതയില്ലെന്നായിരുന്നു വോണിന്റെ പക്ഷം. പരമ്പരയില്‍ ജോ റൂട്ട് സെഞ്ചുറി നേടിയപ്പോള്‍ 'കോമണ്‍സെന്‍സ് ബോള്‍' എന്നാല്‍ വോണ്‍ വിശേഷിപ്പിച്ചത്. ഇതിലൂടെ കോച്ച് ബ്രണ്ടന്‍ മക്കല്ലത്തേയും ബാസ്ബോളിനെ പരോക്ഷമായി പരിഹസിക്കുകയാണ് വോന്‍ ചെയ്തത്. 5ന് 122 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ടീമിനെ റൂട്ടും ബെന്‍ ഫോക്സും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. പിന്നാലെയായിരുന്നു വോണിന്റെ പരാമര്‍ശം. 

ഒരിക്കല്‍കൂടി ബാസ്‌ബോളിനെയും കോച്ച് ബ്രണ്ടന്‍ മക്കല്ലത്തേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വോണ്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ സമീപനം സ്വീകരിക്കണമെന്നാണ് വോണ്‍ പറയുന്നത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ വാക്കുകളിങ്ങനെ... ''ഞാന്‍ പലപ്പോഴും പെപ് ഗാര്‍ഡിയോളയുടെ സമീപനം പരാമര്‍ശിക്കാറുണ്ട്. എന്റെ കാഴ്ച്ചയില്‍ ഈ തലമുറയിലെ ഏറ്റവും മികച്ച മാനേജരാണ് അദ്ദേഹം. അദ്ദേഹം ഒരിക്കലും തന്റെ താരങ്ങളെ ഒരു സേഫ് സോണില്‍ നിര്‍ത്താറില്ല. എപ്പോഴും താരങ്ങളെ ആശയക്കുഴുപ്പത്തിലാക്കികൊണ്ടിരിക്കും. അത്തരമൊരു സമീപനമാണ് വേണ്ടത്.'' വോണ്‍ നിരീക്ഷിച്ചു.

എല്ലാം വളരെ വേഗത്തില്‍! ഫിഫ ലോകകപ്പിനൊരുങ്ങി സൗദി; ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും പ്രകാശനം ചെയ്തു

വ്യാഴാഴ്ച്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റില്‍ തിരിച്ചെത്തും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.